പക്ഷാഘാതം ബാധിച്ച് പ്രവാസി മരിച്ചു; താമസ സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു
സൗദി അറേബ്യയിൽ തമിഴ്‍നാട് സ്വദേശി പക്ഷാഘാതം ബാധിച്ച് മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ തമിഴ്നാട് തൃച്ചിനാപ്പള്ളി കാവേരി പാളയം സ്വദേശി പുരവിയൻ ചിന്നമുത്തു (51) ആണ് മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതായിരുന്നു. ഉടൻ വെന്റിലേറ്ററിലേക്ക് മാറ്റി അടിയന്തര ചികിത്സ നല്‍കിയെങ്കിലും വൈകാതെ മരണം സംഭവിച്ചു. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ അയക്കുന്നതിന് വെൽഫെയർ സൗദി ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക