ജീവിച്ച് കൊതിതീരും മുമ്പേ വിടപറഞ്ഞ കുഞ്ഞുമിൻസ അറിഞ്ഞിരുന്നില്ല അച്ഛൻ്റെ കൈപിടിച്ച് സ്കൂൾ ബസ്സിലേക്ക് നടന്ന് നീങ്ങുന്നത് മരണത്തിലേക്കായിരിക്കുമെന്ന് – വീഡിയോ

ഇന്ന് നാലാം ജന്മദിനമാണ്. സ്കൂളിലെത്തിയാൽ അധ്യാപകരും വിദ്യാർത്ഥികളുമെല്ലാം എന്നോട് ഹാപ്പി ബെർത്ത് ഡേ പറഞ്ഞ് ജന്മദിനാശംസകൾ നേരും. ഞാനായിരിക്കും ഇന്ന് ക്ലാസിലെ താരം…അങ്ങിനെ ഒത്തിരി ആഗ്രഹങ്ങളും സങ്കൽപ്പങ്ങളുമായാണ് ഞായറാഴ്ച മിൻസ എന്ന് നാല് വയസ്സകാരി സ്കൂളിലേക്ക് പോയത്.

സ്കൂൾ യൂണിഫോമും ധരിച്ച് ബാഗും തൂക്കി അച്ഛൻ്റെ കൈകളിൽ തൂങ്ങിപ്പിടിച്ച് അവൾ സ്കൂൾ ബസിനരികിലേക്ക് നടന്നു നീങ്ങുമ്പോഴും ഇടക്കിടെ പിറകിലേക്ക് തിരിഞ്ഞു നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അവിടെ അവളുടെ അമ്മയും ചേച്ചിയും പിറന്നാൾ ദിനത്തിൽ അവൾ സന്തോഷത്തോടെ പോകുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. അതിനിടക്കും അവർ കൈവീശി കാണിച്ച് റ്റാറ്റാ പറഞ്ഞു സ്കൂൾ ബസ്സിൽ കയറ്റി യാത്രയാക്കി.

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കുഞ്ഞിക്കാൽ വെച്ച് മിൻസ മോൾ നടന്ന് നീങ്ങുന്നത് മരണത്തിലേക്കാണെന്നും, അവളുടെ അവസാന ദൃശ്യങ്ങളാണ് പകർത്തുന്നതെന്നും ആ വീട്ടുകാർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബസിനടത്തേക്ക് നടന്ന് നീങ്ങുന്നതിനിടെ ഇടക്കിടെ തിരിഞ്ഞ് നോക്കി വീട്ടുകാരോട് പുഞ്ചിരിക്കുന്ന ആ കുരുന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല ഞാൻ അവസാനായി എൻ്റെ വീട്ടുകാരെ കാണുകയാണെന്ന്. എന്നത്തേയും പോലെ അന്നും സ്കൂൾ വിട്ട് തിരിച്ച് വരുമെന്ന് കരുതി സ്കൂൾ ബസ്സിലേക്ക് കയറിയെ കുഞ്ഞു മിൻസയുടെ ജീവനറ്റ ശരീരമാണ് പിന്നീട് ബസ്സിൽ നിന്ന് ഇറക്കുന്നത്.

ദോഹ അൽ വക്‌റയിലെ സ്പ്രിങ് ഫീൽഡ് കിന്റർഗാർട്ടൻ കെ.ജി. വൺ വിദ്യാർഥിനിയായിരുന്നു മിൻസ. സ്കൂൾബസിനുള്ളിൽ ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവർ ബസിന്റെ വാതിൽ പൂട്ടിയിറങ്ങിയതാണ് മരണകാരണമായത്. ആളൊഴിഞ്ഞയിടത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്തചൂടിൽ ശ്വാസംമുട്ടി മരിച്ചെന്നാണ് നിഗമനം. മണിക്കൂറുകൾക്കുശേഷം ബസ് ജീവനക്കാർ തിരികെയെത്തിയപ്പോഴാണ് ബസിനുള്ളിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം ചിങ്ങവനം സ്വദേശി അഭിലാഷ് ചാക്കോയെയും സൗമ്യയുടേയും ഇളയ മകളായ മിൻസ മറിയം ആണ് സ്കൂൾ ബസ് ജീവനക്കാരുടെ അനാസ്ഥമൂലം മരിച്ചത്. കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. ജീവിച്ച് കൊതി തീരും മുമ്പ് വിടപറഞ്ഞ കുഞ്ഞു മിൻസയുടെ മൃതദേഹം വീട്ടിനടുത്ത് തന്നെ അടക്കം ചെയ്യണമെന്നാണ് പിതാവ് അഭിലാഷിന്റെ ആഗ്രഹം. അതിനുള്ള ഒരുക്കങ്ങളും തയ്യാറായി. ചിത്രശലഭം പോലെ പറന്നു നടന്ന മുറ്റത്ത് തന്നെ കുഞ്ഞു മിൻസ ഉറങ്ങും. വീടിനോടു ചേർന്ന് തന്നെ കുഴിയെടുത്ത് മൃതദേഹംങ്ങൾ സംസ്കരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. മണിക്കൂറുകൾ മാത്രമാണ് ഇനി സംസ്കാര ചടങ്ങിന് ബാക്കിയുള്ളത്.

കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ഇവർ പിതാവിന്റെ വീട്ടിൽ അവസാനമായി എത്തിയത്. കളി ചിരികളുമായി നാട്ടിൽ ചിലവഴിച്ച് വൈകാതെ വീണ്ടും വരാം എന്ന് പറഞ്ഞ് മടങ്ങിയ മിൻസ തിരിച്ചെത്തുന്നത് ചേതനയറ്റ ശരീരവുമായാണ്.

 

 

മിൻസയുടെ മരണവാർത്തയറിഞ്ഞ് ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുതൈന അൽ നുഐമി അൽ വക്രയിലെ വീട്ടിലെത്തിയിരുന്നു. ദുഃഖാർത്ഥരായ മതാപിതാക്കളെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും, കുടുംബത്തിന് ആവശ്യമായ എല്ലാസഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തു. ജനങ്ങളും സർക്കാരും ഒപ്പമുണ്ടെന്ന് മന്ത്രി ഉറപ്പുനൽകി. മിൻസയുടെ മാതാപിതാക്കൾക്ക് ആശ്വാസമായി ഒപ്പമുള്ള പ്രവാസിസമൂഹങ്ങൾക്ക് അവർ നന്ദിയറിയിച്ചു.

കുഞ്ഞു മിൻസയുടെ ദാരുണാന്ത്യത്തെ തുടർന്ന് വക്രയിലെ സ്വകാര്യ നഴ്‌സറി സ്‌കൂള്‍ അടച്ചുപൂട്ടാൻ ഖത്തര്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. സ്‌കൂള്‍ ജീവനക്കാരുടെ ഭാഗത്ത് വലിയ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അല്‍വക്ര സ്പ്രിംഗ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി1 വിദ്യാര്‍ഥിനിയായ മിന്‍സ മറിയം ജേക്കബ് സ്‌കൂള്‍ ബസിലിരുന്ന് ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാര്‍ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!