പറന്നുയരാൻ ഒരുങ്ങവെ, മസ്കത്ത്-കൊച്ചി വിമാനത്തിൻ്റെ ചിറകിൽ തീപിടിച്ചു
എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് – കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചു. മസ്കത്ത് വിമാനത്താവളത്തിൽ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകിൽ നിന്നു പുക ഉയരുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. തീപിടിക്കാൻ കാരണം എന്തെന്ന് വ്യക്തമല്ല.
അപകടവിവരം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു വിമാനത്തിൽ അടിയന്തര സാഹചര്യം ഉണ്ടായെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികൃതരുമായി സംസാരിക്കുന്നുണ്ടെന്നും ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും വേണ്ടെന്നും മറ്റു സർവീസുകൾ സാധാരണ പോലെ നടക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക