ജിദ്ദ, റുവൈസ് ബനീമാലിക്ക് ഫ്രറ്റേർണിറ്റി ഏരിയ ഫെസ്റ്റ് സെപ്റ്റംബർ 16 ന്

ജിദ്ദ: ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം റുവൈസ് , ബനീമാലിക് ഏരിയകൾ സംയുക്‌തമായി സംഘടിപ്പിക്കുന്ന ഫ്രറ്റേർണിറ്റി ഫെസ്റ്റ് സെപ്റ്റംബർ 16 ന് വാദി മരീഹിൽ നടക്കും. മെഹന്ദി മത്സരം, ചിത്ര രചന, കളറിങ്, ഷൂട്ട്‌ ഔട്ട്‌, മാപ്പിള പാട്ടുകൾ, കോൽക്കളി തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറും.

ഫെസ്റ്റിന്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ബനീ മാലിക് ഏരിയ പ്രസിഡന്റ്‌ ഫൈസൽ കരിങ്കല്ലത്താണി, റുവൈസ് ഏരിയ പ്രസിഡന്റ്‌ നസീം കൊല്ലം എന്നിവർ ചേർന്ന് നിർവ്വഹിച്ചു. വിജയികൾക്ക് സെപ്റ്റംബർ 16 നു വാദി മരീഹിൽ നടക്കുന്ന ഫ്രറ്റേർണിറ്റി ഫെസ്റ്റിൽ വെച്ചു സമ്മാനങ്ങൾവിതരണം ചെയ്യും. പരിപാടിയിൽ ഹൈദ്രോസ് മലപ്പുറം, സിദ്ധീഖ് കോഴിക്കോട്, അമീൻ മേൽമുറി എന്നിവർ സന്നിഹിതരായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം റുവൈസ് , ബനീമാലിക് ഏരിയകൾ സംഘടിപ്പിക്കുന്ന ഫ്രറ്റേർണിറ്റി ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഉത്ഘാടനം ബനീമാലിക് ഏരിയ പ്രസിഡന്റ്‌ ഫൈസൽ കരിങ്കല്ലത്താണി റുവൈസ് ഏരിയ പ്രസിഡന്റ്‌ നസീം കൊല്ലം എന്നിവർ ചേർന്ന് നിർവഹിക്കുന്നു.

Share
error: Content is protected !!