മയക്കുമരുന്ന് ഉപയോ​ഗിച്ചത് മൂലം നടക്കാനാവാതെ റോഡിൽ കുടുങ്ങിയ യുവതിയു‌ടെ വീഡിയോ വൈറലായി, ന‌ടപടിയെടുത്ത് പൊലീസ് – വീഡിയോ

മയക്കുമരുന്നിനടിമപ്പെട്ട് നടക്കാൻ പോലുമാകാതെ വഴിയിൽ നിന്ന് ബുദ്ധിമുട്ടുന്ന യുവതിയുടെ വീഡിയോ വൈറലാവുന്നു. പഞ്ചാബിലെ അമൃത്സറിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽമീഡി‌യ‌യിൽ പ്രചരിക്കുന്നത്. സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോ​ഗത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണ് വീഡിയോയെന്ന് അഭിപ്രായമുയരുന്നുണ്ട്. യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ലഹരിമുക്തി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.

അമൃത്സർ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ മഖ്ബൂൽപുര മേഖലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.  റോഡിൽ നിന്ന് ബുദ്ധിമുട്ടുകയാണ് ‌യുവതി. നടക്കാനോ ഇരിക്കാനോ ഒന്നുമാകാതെ കുഴഞ്ഞുവീണേക്കുമെന്ന അവസ്ഥയിലാണ് യുവതിയെ ദൃശ്യങ്ങളിൽ കാണാനാവുന്നത്. ലഹരി ഉപയോ​ഗത്തിന് കുപ്രസിദ്ധി കേട്ട ഇടമാണ് സിഖ് വിശുദ്ധ നഗരമായ മഖ്ബൂൽപുര. പൊലീസിന്റെ നേതൃത്വത്തിലുള്ള ലഹരിമുക്ത പ്രവർത്തനങ്ങളെല്ലാം ഇവിടെ പരാജയപ്പെ‌ടുകയാണ് പതിവ്.  ‌‌

യുവതിയുടെ വീഡിയോ പ്രചരിച്ചതോടെ മഖ്ബൂൽപുര പൊലീസ് പ്രദേശത്ത്  പരിശോധന ന‌‌ടത്തി. മൂന്നു പേരിൽ നിന്നായി നിരവധി ലഹരി ഉല്പന്നങ്ങളും കണ്ടെത്തി. ഇതിൽ വേറെ വേറെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തി‌ട്ടുണ്ട്. 12 പേരെ  കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ചതാണെന്ന സംശയത്തിൽ അഞ്ച് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം, കേരളത്തിൽ കുട്ടികളെ മറയാക്കി എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റിൽ പിടിയിലായി. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി പി അസ്ലമുദ്ധീൻ, ഭാര്യ ഷിഫ്‌ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി എൻ കെ കമറുദ്ധീൻ എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എം ഡി എം എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കുടുംബസമേതം ബാംഗളൂരിവില്‍ പോയി എം ഡി എം എ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂർ റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് അറസ്റ്റ് ചെയ്തത്.

 

വീഡിയോ കാണുക..

 

Share
error: Content is protected !!