താലിബാൻ പരിശീലനത്തിനിടെ യു.എസ് ഹെലിക്കോപ്റ്റ്ർ നിലംപൊത്തി; മൂന്ന് മരണം – വീഡിയോ
അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക പിൻവാങ്ങിയതിന് ശേഷം താലിബാൻ പിടിച്ചെടുത്ത ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്റർ പരിശീലനത്തിനിടെ തകർന്ന് വീണ് മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് പൈലറ്റുമാരും ഒരു ക്രൂ അംഗവുമാണ് മരിച്ചത്.
ശനിയാഴ്ച തലസ്ഥാനമായ കാബൂളിലെ പ്രതിരോധ സർവകലാശാലയിൽ നടന്ന പരിശീലനത്തിനിടെ സാങ്കേതിക തകരാർ മൂലമാണ് ഹെലിക്കോപ്റ്റർ തകർന്നതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു.
30 മില്യൻ ഡോളറോളം വില വരുന്ന ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്റർ താലിബാൻ അംഗം പറത്താൻ ശ്രമിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട ഹെലിക്കോപ്റ്റർ ആകാശത്ത് കറങ്ങി താഴേക്കു പതിക്കുകയും ആയിരുന്നു. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ നാഷനൽ ഡിഫൻസ് യൂണിവേഴ്സിറ്റി ക്യാംപസിനുള്ളിൽ തകർന്നു വീണതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൗറസ്മി പറഞ്ഞു.
കഴിഞ്ഞ വർഷം യുഎസ് സൈന്യം അഫാഗാൻ വിട്ടപ്പോൾ , അതിന്റെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന വിമാനങ്ങളും വാഹനങ്ങളും ആയുധങ്ങളും മറ്റ് ഹാർഡ്വെയറുകളും അഫ്ഗാനിസ്ഥാനിൽ ഉപേക്ഷിച്ചിരുന്നു. ഇതിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായതായി പറയപ്പെടുന്നു.
താലിബാൻ രാജ്യത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് ചില ഹെലികോപ്റ്ററുകൾ മുൻ അഫ്ഗാൻ സർക്കാർ സേനയും മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് പറത്തിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം..
Evidently the Taliban’s flight training on abandoned US Blackhawks hasn’t been going so good. This is one of several UH-64s that have reportedly gone down in the past few months in Afghanistan. pic.twitter.com/FJXkvr0MEj
— Tim McMillan (@LtTimMcMillan) September 11, 2022