കട്ടിലിൽ ചങ്ങലയിട്ടു പൂട്ടി, പട്ടിക്കൂട്ടിൽ കിടത്തി, പട്ടിണിക്കിട്ടു മർദിച്ചു, കുട്ടികൾക്ക് കൊടും പീഡനം: കമിതാക്കളായ 3 സ്ത്രീകൾ അറസ്റ്റിൽ
ന്യൂ മെക്സിക്കോ സ്വദേശികളായ മൂന്നു സ്ത്രീകളെ അധികൃതർ അറസ്റ്റ് ചെയ്തു. ആറു കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കമിതാക്കളായിരുന്ന ഇവരുടെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
ഇവരിൽ രണ്ടു പ്രതികൾക്ക് ഇരുപതിലേറെ വകുപ്പുകൾ വീതം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നു പേർക്കും ചേർന്ന് 50 ലേറെ വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്നാണ് റിപ്പോർട്ട്.
ജയ്മി കുഷ്മാൻ (37), ജാമി സേന (29), ലോറ മെലൻകോൻ (41) എന്നവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ ജയ്മി കുഷ്മാന്റെ മുൻ കാമുകിയാണ് ജാമി സേന. ലോറ മെലൻകോൻ ജയ്മി കുഷ്മാനുമായി പ്രണയത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർ ഓരോ കാലഘട്ടത്തിൽ ആയിരുന്നു ഒരുമിച്ചുണ്ടായിരുന്നത്. ഇതിനിടെയാണ് കുട്ടികളെ ശ്രദ്ധിക്കാതെ ജീവിക്കുകയും അവരെ മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തതെന്ന് കോടതി രേഖകളിൽ പറയുന്നത്.
2013 മുതൽ കുഷ്മൻ കുട്ടികളെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മൂന്നു സ്ത്രീകളുടെ മക്കൾക്കു പുറമേ വളർത്തു മക്കളും നോക്കാൻ ഏൽപ്പിച്ച കുട്ടികളും ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് കോടതി രേഖകളിൽ പറയുന്നത്. പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന കാലത്ത് കുട്ടികൾ ആരും തന്നെ സ്കൂളിൽ പോയിരുന്നില്ല. കുഷ്മാൻ ചില മുതിർന്ന കുട്ടികളെ ചെറിയ മൺവെട്ടി കൊണ്ട് അടിച്ചതായി പറയുന്നു. ഇടയ്ക്കിടെ അവരുടെ ദേഹമാസകലം മുറിവുകളുണ്ടാകും. കുട്ടികളുടെ മുഖത്തും ഇവർ മർദ്ദിച്ചതായി പരാതിയുണ്ട്. പ്രതികൾ പലപ്പോഴും കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്നും രേഖകൾ ആരോപണമുണ്ട്.
രണ്ടു കുട്ടികളെ ഒരു രാത്രിയോ അതിൽ കൂടുതൽ ദിവസങ്ങളോ കിടക്കയിൽ ചങ്ങലയിട്ടിരുന്നുവെന്ന് രേഖകളിൽ പറയുന്നു. ചിലപ്പോൾ ഇത് ദിവസങ്ങളോളം നീണ്ടു പോയിരുന്നു. പലപ്പോഴും ഭക്ഷണവും നൽകിയിരുന്നില്ല. കൊടും തണുപ്പുള്ള കാലാവസ്ഥയിൽ പട്ടിക്കൂട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം അതിന്റെ മൂലയ്ക്ക് നിൽക്കാൻ നിർബന്ധിതരാക്കാറുണ്ടെന്നും പറയുന്നു.
പ്രതികൾ കുട്ടികളുടെ മേൽ ചുമത്തിയിരുന്ന കടുത്ത ശിക്ഷാരീതികളുടെ ദൃശ്യങ്ങള്‍ പ്രോസിക്യൂട്ടേഴ്സ് കോടതിയിൽ ഹാജരാക്കി. വീട്ടിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിവ. കുട്ടികളുടെ നിലവിളി ശബ്ദവും ഛർദിയിൽ കിടക്കുന്ന കുട്ടികളെയും വൃത്തിയില്ലാതെ ഭക്ഷണം നൽകുന്നതിന്റെയും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഒരു ആൺകുട്ടിയുടെ മുഖം “സ്വന്തം ഛർദ്ദിയിൽ ഞെരിഞ്ഞമർന്നു കിടക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മറ്റൊരു സന്ദർഭത്തിൽ, രണ്ട് കുട്ടികൾ “നഗ്നമായ കൈകളോടെ വൃത്തികെട്ട ബാത്ത് ടബ്ബിനുള്ളിൽ നിന്ന് പരിപ്പുവട തിന്നുന്നത്” കാണിക്കുന്ന ചിത്രങ്ങളുണ്ട്.
ന്യൂ മെക്‌സിക്കോയിലെ ടെക്‌സിക്കോയിലെ വസതിയിൽ വർഷങ്ങളായി പീഡനം നടക്കുന്നുവെന്നാണ് പറയുന്നത്. ഇതിനു സാക്ഷിയായ വ്യക്തിയാണ് ശിശുക്ഷേമ അധികാരികളെ വിവരം അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കറി കൗണ്ടി ജയിലിലാണ് പ്രതികൾ കഴിയുന്നത്. കുട്ടികൾ എല്ലാവരും ഇപ്പോൾ സുരക്ഷിതരാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക