സൗദിയിൽ നിന്നും റോഡ് വഴി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ ഇക്കാര്യങ്ങൾ അറിയണം
സൌദി അറേബ്യയിൽ നിന്നും റോഡ് മാർഗ്ഗം വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ നിർബന്ധമായും പാലിച്ചിരിക്കേണ്ട നടപടിക്രമങ്ങൾ സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.
വാഹനത്തിൽ വിദേശത്തേക്ക് യാത്ര ചെയ്യുന്നവർ കാലാവധിയുള്ള വാഹന രജിസ്ട്രേഷൻ ഫോം കൈവശം വെക്കേണ്ടതാണ്. വാഹനം ഓടിക്കുന്നയാൾ വാഹനത്തിൻ്റെ ഉടമയായിരിക്കണം. അല്ലെങ്കിൽ വാഹന ഉടമ ഡ്രൈവർക്ക് വാഹനമോടിക്കുവാൻ അനുവാദം നൽകുന്ന സാധുവായ അനുമതി പത്രം നൽകേണ്ടതാണ്. ഈ രേഖ വാഹനം കസ്റ്റംസ് പോർട്ട് വഴി കടന്ന് പോകുമ്പോൾ നിർബന്ധമായിരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
സൌദിയിലും അയൽ രാജ്യങ്ങളിലും ബാധകമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകതയും അതോറിറ്റി ഊന്നിപ്പറഞ്ഞു. വാഹനമോടിക്കുന്ന ഡ്രൈവർ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷൻ ഫോമും ഡ്രൈവ് ചെയ്യുമ്പോൾ കൈവശം സൂക്ഷിക്കൽ നിർബന്ധമാണെന്നും അതോറ്റി ഓർമ്മിപ്പിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക