ഫൈനൽ എക്സിറ്റ് വിസ റദ്ധാക്കൽ: നടപടിക്രമങ്ങൾ വിശദീകരിച്ച് ജവാസാത്ത്
സൌദിയിൽ അബ്ഷിർ പ്ലാറ്റ് ഫോം വഴി ഫൈനൽ എക്സിറ്റ് വിസ റദ്ധാക്കുന്നതിൻ്റെ സാധുതകളെ കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് വ്യക്തത വരുത്തി.
സ്പോണ്സറുടെ അബ്ഷിർ അക്കൌണ്ട് വഴിയോ മുഖീം പ്ലാറ്റ്ഫോം വഴിയോ ഫൈനൽ എക്സിറ്റ് വിസ റദ്ധാക്കാമെന്ന് ജവാസാത്ത് വ്യക്തമാക്കി. എന്നാൽ ഇത് തൊഴിലാളിയുടെ ഇഖാമ കാലാവധി അവസാനിക്കുന്നതിന് മുമ്പായിരിക്കണം. ഇഖാമ കാലാവധി അവസാനിച്ചാൽ ഈ രീതിയിൽ ഫൈനൽ എക്സിറ്റ് റദ്ധാക്കാനാവില്ല.
തൊഴിലാളികളുടെ പ്രബോഷൻ കാലയളവിൽ തൊഴിലുടമയുടെ “അബ്ശിർ” പ്ലാറ്റ്‌ഫോം വഴി ഫൈനൽ എക്സിറ്റ് വിസ നൽകുന്ന സേവനം ഏറെ ഗുണകരമാണെന്നും ജവാസാത്ത് അറിയിച്ചു. പാസ്പോർട്ട് വിഭാഗത്തിൻ്റെ അവലോകനം ആവശ്യമില്ലാതെ തന്നെ ഇലക്‌ട്രോണിക് രീതിയിൽ ഫൈനൽ എക്സിറ്റ് വിസ നൽകുന്നത് തൊഴിലുടമകൾക്കും ഏറെ എളുപ്പം നൽകുന്നതാണെന്നും ജവാസാത്ത് കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക