ബാങ്ക് ഇടപാടുകാരിൽ നിന്ന് പണം തട്ടിയെടുക്കുന്ന 9 പ്രവാസികൾ സൗദിയിൽ പിടിയിലായി – വീഡിയോ

സൌദി അറേബ്യയിൽ ബാങ്ക് ഇടപാടുകാരെ കൊള്ളയടിച്ച നിരവധി പേരെ പൊലീസ് അറസ്റ്റ് ചെ്തു. റിയാദ് മേഖലയിൽ വിവിധ കേസുകളിലായി പ്രതികളായവരാണ് പിടിയിലായത്.

പണവുമായി വരുന്ന ബാങ്ക് ഇടപാടുകാരെ വഴിയിൽ വെച്ച് തക്കം നോക്കി ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ചിലർ തോക്ക് ചൂണ്ടിയും ആയുധം ഉപയോഗിച്ചും ഇടപാടുകാരെ ആക്രമിച്ചു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ പുറത്ത് വിട്ടു

പിടിയിലായവരിൽ അഞ്ച് പേരർ എത്യോപ്പ്യൻ പൌരന്മാരാണ്. അതിർത്തി സുരക്ഷാ സംവിധാനം ലംഘിച്ച് സൌദിയിലേക്ക് നുഴഞ്ഞ് കയറിയവരാണ് ഇവർ. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടിയെടുത്തിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എത്യോപ്പ്യ, സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മറ്റു നാല് താമസക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. പ്രതികൾക്ക് താമസ സൌകര്യം നൽകിയതിനും, സിം കാർഡുകൾ നൽകിയതിനുമാണ് ഇവരെ പിടികൂടിയത്. കൂടാതെ ഇവരിൽ നിന്ന് നാല് മോഷ്ടിച്ച വാഹനങ്ങളും കണ്ടെടുത്തു. മോഷ്ടിച്ച വാഹനങ്ങളുപയോഗിച്ചായിരുന്നു പ്രതികൾ കുറ്റകൃത്യം ചെയ്തിരുന്നത്.

പ്രതികളിൽ നിന്ന് 387 കമ്മ്യൂണിക്കേഷൻ കാർഡുകളും കത്തികളും പിടിച്ചെടുത്തു, അവരെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തതയി അധിൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..

 

Share
error: Content is protected !!