സൗദിയിലെ ഒരു സ്ഥാപനത്തിൽ നിന്ന് 9,000 ത്തിലധികം കാലഹരണപ്പെട്ട മെഡിക്കൽ ഉൽപ്പന്നങ്ങൾ പിടികൂടി

സൌദി അറേബ്യിയിലെ ജിദ്ദയിൽ നിന്ന് കാലഹരണപ്പെട്ടതും കേടായതുമായ 9,000 ത്തിലധികം മെഡിക്കൽ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ റെഗുലേറ്ററി ടീമുകൾ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ജിദ്ദയിൽ പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനത്തിൽ വിൽപ്പനക്ക് വെച്ചതായിരുന്നു കേടായ ഉൽപ്പന്നങ്ങൾ.

മക്ക മേഖലയിലെ വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. സ്ഥാപനത്തിനെതിരിൽ നിയമ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

കൂടാതെ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഒരു ഭക്ഷണശാലക്കുള്ളിൽ നിന്നും കേടായതും കാലഹരണപ്പെട്ടതുമായ 2 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തതായും അധികൃതർ വ്യക്തമാക്കി. 

രണ്ട് സ്ഥാപനങ്ങൾക്കെതിരെയും നിയമ നടപടികൾ ആരംഭിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!