ഖത്തർ ലോകകപ്പ്: സൗദി എയർലൈൻസ് ടിക്കറ്റ് വിൽപ്പനയും റിസർവേഷനും ആരംഭിച്ചു

2022ലെ ഖത്തർ  ലോകകപ്പ് വേളയിൽ സൗദിക്കും ഖത്തറിനുമിടയിൽ സർവീസുകൾ നടത്തുന്ന ഫ്രീക്വൻ്റ് ഫ്ലൈറ്റുകൾക്കുള്ള ടിക്കറ്റ് റിസർവേഷനുകളും വിൽപ്പനയും ആരംഭിച്ചതായി സൗദി എയർലൈൻസ് പ്രഖ്യാപിച്ചു.

റിയാദ്, ജിദ്ദ, ദമ്മാം എന്നീ വിമാനത്താവളങ്ങളിലൂടെ ഫുട്ബോൾ പ്രേമികൾക്ക് ഖത്തറിലെ ദോഹയിലെത്താനും, ഖത്തറിലുള്ള വിനോദസഞ്ചാരികൾക്ക് സൌദിയിലേക്ക് വരാൻ സൌകര്യമൊരുക്കുന്നതിൻ്റേയും ഭാഗമായാണ് ഫ്രീക്വൻൻ്റ് ഫ്ലൈറ്റുകൾ സർവീസ് നടത്തുക.

ഖത്തർ എയർവേയ്‌സും സൗദിയ എയർലൈൻസും തമ്മിൽ അടുത്തിടെ ഉണ്ടാക്കിയ കരാറിൻ്റെ അടിസ്ഥാനത്തിലാണ് ഫ്രീക്വൻസി ഫ്ലൈറ്റുകൾ സർവീസ് നടത്തുന്നത്. വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ എളുപ്പവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകുകയാണ് ലക്ഷ്യം.

ലോകമെമ്പാടുമുള്ള 4 ഭൂഖണ്ഡങ്ങളിലായി ഏകദേശം 100 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് നിലവിൽ സൗദിയ സർവീസ് നടത്തുന്നത്. കൂടാതെ ആഗോള “സ്കൈടീം” സഖ്യവുമായുള്ള പങ്കാളിത്തത്തിലൂടെ, 170 രാജ്യങ്ങളിലെ 1,036 ലക്ഷ്യസ്ഥാനങ്ങളിലേക്കും യാത്ര ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ 144 തരം എയർക്രാഫ്റ്റുകളാണ് സൌദിയ എയർലൈൻസിനുള്ളത്. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!