പൗരത്വഭേദഗതി നിയമം വീണ്ടും ചൂടുപിടിക്കുന്നു; പൗരത്വഭേദഗതി നിയമത്തിനെതിരായ ഇരുന്നൂറിലധികം ഹർജികൾ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

പൗരത്വഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ഉൾപ്പടെ ഫയൽ ചെയ്ത ഇരുന്നൂറിൽ അധികം റിട്ട് ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കലിന് ലിസ്റ്റ് ചെയ്തത്.

റിട്ട് ഹർജികളിൽ 2019 ഡിസംബറിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഹർജികളിൽ പിന്നീട് വാദം കേൾക്കൽ നടന്നിരുന്നില്ല. കേന്ദ്ര സർക്കാർ ശക്തമായി എതിർത്തതിനെത്തുടർന്ന് നിയമം സ്റ്റേ ചെയ്തില്ല. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഹർജികൾ വാദം കേൾക്കുന്നതിനായി സുപ്രീം കോടതി ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്‌.

മതത്തിന്റെ പേരില്‍ മുസ്ലിം മതവിഭാഗങ്ങളെ പൗരത്വഭേദഗതി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം ഹർജികളും. ഭരണഘടനയുടെ 14, 21 അനുഛേദങ്ങളുടെ ലംഘനം ആണ് നിയമം എന്നും ഹർജിക്കാർ ആരോപിക്കുന്നു. മുസ്ലിം ലീഗിന്റേതിന് പുറമെ, രമേശ് ചെന്നിത്തല, ജയറാം രമേശ്, മെഹുവ മൊയ്ത്ര, ഡി.വൈ.എഫ്.ഐ, ലോക് താന്ത്രിക്ക് യുവ ജനതാദൾ നൽകിയത് ഉൾപ്പടെ ഇരുന്നൂറോളം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്.
അതെസമയം രാജ്യത്തെ പൗരന്മാരെ തിരിച്ചറിയാൻ ദേശിയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട് . അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ താമസിക്കാനുള്ള അവകാശം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിക്കാൻ ആകില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതേസമയം പൗരത്വഭേദഗതി നിയമം ഇന്ത്യൻ പൗരന്മാരുടെ നിലവിലുള്ള നിയമപരമോ, ജനാധിപത്യപരമോ, മതേതരമോ ആയ അവകാശങ്ങളെ ഹനിക്കില്ലെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.

കേരളത്തിന്റെ സ്യൂട്ട് ലിസ്റ്റ് ചെയ്തിട്ടില്ല

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള സ​ർ​ക്കാ​രും സു​പ്രീം​കോ​ട​തി​യി​ൽ ഹരജി നൽകിയിരുന്നു. തു​ല്യ​ത, സ്വാ​ത​ന്ത്ര്യം, മ​തേ​ത​ര​ത്വം എ​ന്നി​വ ഉ​റ​പ്പു ന​ൽ​കു​ന്ന 14, 21, 25 എ​ന്നീ ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്​​ഥ​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​ണ്​ നി​യ​മ​ഭേ​ദ​ഗ​തി​യെ​ന്ന്​ കേരള സ​ർ​ക്കാ​ർ ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടുന്നു.

എന്നാൽ സംസ്ഥാന സർക്കാർ നൽകിയ സ്യൂട്ട് ഹർജി തിങ്കളാഴ്ച പരിഗണിക്കുന്ന ഹർജികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 2020 ജനുവരിയിൽ ആണ് സംസ്ഥാന സർക്കാർ സ്യൂട്ട് ഫയൽ ചെയ്തിരുന്നത്. ഈ സ്യൂട്ടിനെ സംബന്ധിച്ച വാദം എഴുതി നൽകാൻ ജസ്റ്റിസ് സൂര്യകാന്ത് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. മറ്റ്‌ ഹർജികളിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കൽ നടത്തുകയാണെങ്കിൽ തങ്ങളുടെ സ്യൂട്ടിലും വാദം കേൾക്കണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെട്ടേക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!