ചികിത്സയിലായിരുന്ന മലയാളി പ്രവാസി ബഹറൈനിൽ നിര്യാതനായി

ബഹറൈനി. പക്ഷാഘാതത്തെത്തുടർന്ന്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി നിര്യാതനായി. വടകര കോട്ടപ്പള്ളി പുതിയോട്ടിൻകാട്ടിൽ അബ്​ദുൽ കരീം (51) ആണ്​ മരിച്ചത്​.

അൽ ബസ്​തകി ക്ലിയറിങ്ങ് കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തെ രണ്ടാഴ്ച മുമ്പാണ്​ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചത്​. ബുധനാഴ്ച പുലർച്ചെയാണ്​ മരണം സംഭവിച്ചത്​. ഭാര്യ: പി.കെ റസീന. മക്കൾ: റഫ്​ന, ഫസ്ന, ഫാത്വിമ

ജാമാതാവ് നജീബ് കടമേരി. സഹോദരങ്ങൾ: ബഷീർ (ബഹ്​റൈൻ), ജമീല, റംല.

മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കെ.എം.സി.സി മയ്യത്ത്​ പരിപാലന സമിതി അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!