വിസക്കച്ചവടവും മനുഷ്യക്കടത്തും അവസാനിപ്പിക്കാൻ, റിക്രൂട്ടിംഗ് നിയമം പരിഷ്കരിക്കുന്നു

വിസക്കച്ചവടം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം.   വീസക്കച്ചവടം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. കുറ്റക്കാർക്ക് തടവും പിഴയും ഉൾപ്പെടെ ശിക്ഷ കടുപ്പിക്കും. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (പിഎഎം) സഹകരണത്തോടെ പരിശോധനാ, ബോധവൽക്കരണ ക്യാംപെയ്ൻ  നടത്താനും പദ്ധതിയുണ്ട്. സ്ഥാപനങ്ങളുടെ ജനസംഖ്യാനുപാതം നോക്കിയാണ് പുതിയ വീസ അനുവദിക്കുക.

വിസ അപേക്ഷ ലഭിച്ചാൽ തന്നെ സ്ഥാപനത്തിന് പ്രസ്തുത തസ്തികയിൽ ജീവനക്കാരനെ ആവശ്യമുണ്ടോ എന്നു പരിശോധിച്ച ശേഷം മാത്രമേ വിസ അനുവദിക്കുകയുള്ളൂ.

കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം കുറ്റമറ്റ രീതിയിൽ റിക്രൂട്ടിങ് നിയമം പരിഷ്കരിക്കും. വിദേശത്തു നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!