വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതും, സ്വകാര്യത ഹനിക്കുന്നതും ഒരു വർഷം തടവ് ലഭിക്കുന്ന കുറ്റം

സൌദിയിൽ സ്മാർട് ഫോണുകളിലൂടെ വ്യക്തികളുടെ സ്വകാര്യത ഹനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്താൽ ഒരു വർഷം വരെ തടവും അരലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

സ്വകാര്യത ലംഘിക്കുക, പൊതു ധാർമികതയെ കളങ്കപ്പെടുത്തുക, മതപരമായ മൂല്യങ്ങളെ അവമതിക്കുക, പൊതു നിയമങ്ങളെ ലംഘിക്കുക തുടങ്ങിയവയ്ക്ക് കാരണമാവുന്ന പ്രവൃത്തികൾ മൊബൈൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി ചെയ്താലും ശിക്ഷ ലഭിക്കും.

ഈ രീതിയിലുള്ള സന്ദേശങ്ങളോ ചിത്രങ്ങളോ നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും സൂക്ഷിക്കുന്നതും കുറ്റകരമാവുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ജോലിസ്ഥലത്തെ സ്വകാര്യത ലംഘിക്കുന്നതും ഫോട്ടോയെടുക്കുകയോ അപകീർത്തിപ്പെടുത്തുകയോ മറ്റുള്ളവരെ ദ്രോഹിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

Share
error: Content is protected !!