സിഐഡി ചമഞ്ഞ് മോഷണം; സ്വദേശിയും പ്രവാസികളും ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
സിഐഡി ചമഞ്ഞ് അൽഖൂസിലെ വ്യാപാര സ്ഥാപനത്തിൽ നിന്നു പണം മോഷ്ടിച്ച 5 പേരെ ജയിലിലടച്ചു. സ്വദേശിയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണു തട്ടിപ്പ് സംഘത്തിലുണ്ടായിരുന്നത്.
വ്യാപാര സ്ഥാപനത്തിൽ എത്തിയ സംഘം സിഐഡികളാണെന്നു സ്വയം പരിചയപ്പെടുത്തി. സ്ഥാപനത്തിലെ രണ്ടു ജോലിക്കാരെ അറസ്റ്റ് ചെയ്യുകയാണെന്നും അറിയിച്ചു. പിന്നാലെ, പണപ്പെട്ടിയിലുണ്ടായിരുന്ന 80000 ദിർഹം കൈക്കലാക്കി. സ്ഥാപനത്തിലെ ജീവനക്കാരെ മോഷണ സംഘത്തിന്റെ വാഹനത്തിൽ കയറ്റി കുറച്ചു ദൂരം കൊണ്ടുപോയ ശേഷം വഴിയിൽ ഇറക്കി വിട്ടു.
ഇരുവരും പൊലീസിനു നൽകിയ പരാതിയെ തുടർന്നാണു മോഷ്ടാക്കൾ വലയിലായത്. ഇവർ ഉപയോഗിച്ച വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ 5 പേരും പിടിയിലാവുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക