ബെംഗളൂരുവിൽ കനത്ത മഴ; നഗരം വെള്ളക്കെട്ടിൽ, ഗതാഗതക്കുരുക്ക് രൂക്ഷം, റോഡിൽ ബോട്ടുകൾ- വിഡിയോ

ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ വീണ്ടും ബെംഗളുരു നഗരം വെള്ളക്കെട്ടിലായി. ഇതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കർണാടകയുടെ തലസ്ഥാനനഗരം ഈയാഴ്ചയിൽ രണ്ടാം തവണയാണ് മഴക്കെടുതിയിൽ വലയുന്നത്. റോഡെല്ലാം പുഴ പോലെയായതോടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഇറക്കി. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കർണാടക തലസ്ഥാനം ഇത്രയും രൂക്ഷമായ വെള്ളക്കെട്ടിന് സാക്ഷ്യം വഹിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പെരുമഴയിൽ അപ്പാർട്ട്‌മെന്റുകളുടെ താഴ്‍ഭാഗത്തും വീടുകളിലും വെള്ളം കയറി. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചു. ഇക്കോസ്പേസ് ഔട്ടർ റിങ് റോഡ്, ബെല്ലന്ദുർ, കെആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജംക്‌ഷൻ തുടങ്ങിയ മേഖലകളിലും സ്ഥിതി രൂക്ഷമാണ്. എച്ച്ബിആർ ലേഔട്ടിലെ വീടുകളിൽ വെള്ളം കയറിയതോടെ ഐടി മേഖലയും പ്രയാസത്തിലായി. വിമാനത്താവളത്തിലും വെള്ളം ഉയർന്നതോടെ യാത്രക്കാരും പ്രയാസത്തിലായി.

 

 

ഗോൾഡ്മാൻ സാക്സ്, സ്വിഗ്ഗി തുടങ്ങിയ കമ്പനികൾ ജീവനക്കാരോടു വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറാൻ നിർദേശിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയും സമാന അവസ്ഥയിലായിരുന്നു ബെംഗളൂരൂ. മരങ്ങൾ കടപുഴകി വീണുംമറ്റും അപകടങ്ങളുമുണ്ടായി. മഴദുരിതം നൂറുകണക്കിനു കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് ഐടി, ബാങ്ക് മേഖലയിലെ സ്ഥാപനങ്ങൾ സർക്കാരിനെ അറിയിച്ചു.

സെപ്റ്റംബർ 9 വരെ കർണാടകയിൽ, പ്രത്യേകിച്ച് ബെംഗളൂരുവിലും സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കുടക്, ശിവമോഗ, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, ചിക്കമംഗളൂരു എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

 

വീഡിയോകൾ കാണാം..

ോേ്ിോ്േി

 

Share
error: Content is protected !!