കുടിവെളളമെന്നു കരുതി മലയാളി രാസലായനി കുടിച്ചു മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു

കുടിവെള്ളമെന്നു കരുതി രാസലായനി കുടിച്ചു ചരക്ക് കപ്പലില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കെയ്റോയില്‍ നിന്നു സലാലയിലേക്കു വന്ന ചരക്ക് കപ്പലില്‍ വച്ചാണു തൃശൂര്‍ സ്വദേശി ജോസ് തോമസ് (37) മരിച്ചത്.

മുംബൈ ആസ്ഥാനമായുള്ള ഔറസ് ഷിപ്പ് മാനേജ്മെന്റിനു കീഴിലെ കപ്പലിലെ എന്‍ജിനിയര്‍ ആയിരുന്നു ജോസ് തോമസ്. ഓഗസ്റ്റ് 11ന് ആണു മരണം സംഭവിച്ചത്. സലാലയിലേക്കു ചരക്കുമായി വരുന്നതിനിടെ കപ്പലില്‍ സൂക്ഷിച്ചിരുന്ന രാസലായനി കുടിവെള്ളമാണെന്നു കരുതി അറിയാതെ കുടിക്കുകയും മരണം സംഭവിക്കുകയും ആയിരുന്നു.

സലാല തുറമുഖത്ത് മൃതദേഹം ഇറക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നു സുഹാര്‍ തുറമുഖത്ത് ഇറക്കുകയും സുഹാര്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയുമായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാത്രി രാത്രി 10 മണിക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി.

തൃശൂര്‍ സ്വദേശി ആണെങ്കിലും ജോസ് തോമസും സഹോദരി ഡോ. ശ്വേത തോമസും മാതാപിതാക്കളായ തോമസ്, സാലി ജേകബ് എന്നിവര്‍ക്കൊപ്പം കാര്‍ണാടകയിലെ കുടകിലാണു താമസിച്ചിരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!