സ്‌പൈസ് ജെറ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ജീവനക്കാർക്ക് തുടർച്ചയായ രണ്ടാം മാസവും ശമ്പളം വൈകി

സ്‌പൈസ്‌ജെറ്റ് വിമാന കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാർക്ക് തുടർച്ചയായ രണ്ടാം മാസവും ശമ്പളം വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിട്ടതായി ജീവനക്കാർ ആരോപിച്ചു. പേയ്‌മെന്റുകൾ “ഗ്രേഡഡ് ഫോർമാറ്റിൽ” നടത്തുന്നുണ്ടെന്ന് സ്പൈസ് ജെറ്റ് പറഞ്ഞു.

ഫ്ലൈറ്റ് ക്രൂ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകുന്നതിൽ കാലതാമസമുണ്ടായി, 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ഫോം 16 ഇനിയും പലർക്കും ലഭിച്ചിട്ടില്ലെന്നും സ്‌പൈസ് ജെറ്റ് ജീവനക്കാർ പറയുന്നു.

“ജൂണിലെ ശമ്പള വിതരണം കൃത്യസമയത്താണ് ലഭിച്ചത്. എന്നാൽ ശമ്പളം ഇതുവരെ കോവിഡിന് മുമ്പുള്ള നിലവാരത്തിലേക്ക് എത്തിയിട്ടില്ല. ക്യാപ്റ്റൻമാർക്കും ഫസ്റ്റ് ഓഫീസർമാർക്കും വിതരണം ചെയ്യുന്ന മ്പളം, 2020 മാർച്ചിൽ കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് അവർ നൽകിയിരുന്നതിന്റെ 50 ശതമാനം പോലും ഇല്ല.” ഒരു ജീവനക്കാരൻ പിടിഐയോട് പറഞ്ഞു.

എന്നിരുന്നാലും, “ഗ്രേഡഡ് ഫോർമാറ്റിൽ” ശമ്പള വിതരണം ആരംഭിച്ചതായി സ്പൈസ് ജെറ്റ് അവകാശപ്പെട്ടു.

“ഞങ്ങൾ ഇന്ന് മുതൽ ശമ്പളം ക്രെഡിറ്റ് ചെയ്യാൻ തുടങ്ങി. മുൻ മാസത്തെ പോലെ, ഗ്രേഡഡ് ഫോർമാറ്റിൽ ശമ്പളം ക്രെഡിറ്റ് ചെയ്യപ്പെടും,” എയർലൈൻ പിടിഐക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

അതിശക്തമായ ഇന്ധന വില വർദ്ധന കാരണം ജൂലൈ-സെപ്റ്റംബർ വരെ പ്രയാസകരമായ കാലയളവായിരുന്നുവെന്നുവെന്നും, അതിനാലാണ് ശമ്പളം വൈകുന്നതെന്നും സ്പൈസ് ജെറ്റിന്റെ ഹ്യൂമൻ റിസോഴ്‌സ് ടീം ജീവനക്കാരെ അറിയിച്ചു.

“ഓഗസ്റ്റ് 1 മുതൽ ഇന്ധന വില കുറച്ചതോടെ ആശ്വാസത്തിന്റെ ചില പച്ചപ്പുകൾ ഞങ്ങൾ കാണാൻ തുടങ്ങി. സെപ്റ്റംബർ അവസാനത്തോടെ പഴയപടിയിലെത്തുമെന്നും,  യാത്രക്കാരുടെ എണ്ണം ഉയരുമെന്നും പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!