അബൂദബിയിൽ മലയാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

അബൂദബിയിൽ മലയാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കാസർകോട് പാണത്തൂർ പനത്തടി സ്വദേശിയും കുണിയ പള്ളാരത്ത് താമസക്കാരനുമായ നസീർ – സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് ഷമീം ആണ് മരിച്ചത്. 24 വയസ്സായിരുന്നു.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴോട്ട് വീണാണ് മരണം സംഭവിച്ചത്.

അബൂദബി സിറ്റി വിമാനത്താവളത്തിനടുത്തുള്ള പലചരക്ക് കടയിൽ ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. ജോലി കഴിഞ്ഞ ശേഷം താമസ സ്ഥലത്ത് എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.

അവധിക്ക് നാട്ടിൽ പോയശേഷം ഷമീം ഒരു വർഷം മുമ്പാണ് അവധി കഴിഞ്ഞ് അബൂദബിയിൽ തിരിച്ചെത്തിയത്. വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് സ്വന്തമായി വീട് നിർമിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെയാണ് കുടുംബത്തിന്‍റെ ഏക ആൺതരി വിടപറഞ്ഞത്.

സഹോദരി: ഫാത്വിമത് ശംന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി കെ.എം.സി.സി അറിയിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!