ഈ സീസണിലെ ആദ്യ മലയാളി ഉംറ തീർഥാടക സംഘം മക്കയിലെത്തി; രണ്ടാഴ്ചക്കിടെ 20,000 ത്തിലേറെ ഉംറ വിസകൾ അനുവദിച്ചു
ഇന്നലെ (ശനിയാഴ്ച) ആരംഭിച്ച ഈ വർഷത്തെ ഉംറ സീസണിൽ ഇത് വരെ അനുവദിച്ച ഉംറ വിസകളുടെ എണ്ണം ഹജ്ജ് ഉംറ മന്ത്രാലയം പുറത്ത് വിട്ടു.
ദുൽഹജ്ജ് മധ്യത്തിലാണ് ഈ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ചു തുടങ്ങിയത്. അതിന് ശേഷം ഇത് വരെ 20,000 ഉംറ വിസകൾ അനുവദിച്ചു. അതിൽ 6,000 വിസകൾ അനുവദിച്ചത് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിലാണ്. ഉംറ വിസകൾ അനുവദിക്കുന്നതിൽ ഈ വർഷം ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയതായും മന്ത്രാലയം വിശദീകരിച്ചു.
വിദേശത്ത് നിന്ന് വരുന്ന തീർഥാടകർക്കും സന്ദർശകർക്കും, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ഉംറ വിസ നേടാനുള്ള വഴികളെക്കുറിച്ച് പഠിക്കാനാകും. അംഗീകൃത ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമുകളിലൂടെ രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കും യാത്ര ക്രമീകരിക്കുവാനും സൌകര്യമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ (ശനിയാഴ്ച) മുതലാണ് വിദേശ ഉംറ തീർഥാടകും മക്കയിലെത്തി തുടങ്ങിയത്. ഇന്ന് ആദ്യ മലയാളി തീർഥാടക സംഘവും മക്കയിലെത്തി. അൽ ഹിന്ദ് ഹജ്ജ് ഗ്രൂപ്പിന് കീഴിലാണ് ആദ്യ സംഘമെത്തിയത്.
ആദ്യ സംഘത്തെ മക്ക കെ എം സി സി പ്രവർത്തകരും, ഉംറസർവ്വീസ് കമ്പനി ഉദ്യാഗസ്ഥരും, ട്രാവൽസ് പ്രതിനിധികളും ചേർന്ന് മക്കയിലെ ദല്ല അൽജിയാദ് ഹോട്ടലിൽ സ്വീകരിച്ചു.
കുഞ്ഞി മോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, സുലൈമാൻ മാളിയേക്കൽ, മുസ്തഫ മുഞ്ഞകുളം,ഷൈജൽമടവൂർ, അൽഹിന്ദ് പ്രതിനിധികളായ മഹനാസ്, സുഹൈർ, അബ്ബാസ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക