കൊടും ക്രൂരത.., ആൺ സുഹൃത്തിനോടൊപ്പം കണ്ടുവെന്ന് ആരോപിച്ച് ഭാര്യയെ ഏഴ് മണിക്കൂറോളം മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു – വീഡിയോ

രാജസ്ഥാനിലെ ബൻസ്വാര ജില്ലയിൽ യുവതിയെ ഭർത്താവും മറ്റ് ബന്ധുക്കളും ചേർന്ന് മരത്തിൽ കെട്ടിയിട്ട് മർദിച്ചു. തന്റെ ആൺ സുഹൃത്തിനൊപ്പം ഭാര്യയെ കണ്ടതിൽ കുപിതനായ ഭർത്താവ് ഈ കൊടും ക്രൂരത ചെയ്തത്. ഏഴു മണിക്കൂറോളം ഭർത്താവ് ഭാര്യയെ മരത്തിൽ കെട്ടിയിട്ടുവെന്ന് പൊലീസ് പറഞ്ഞു. ബൻസ്വാര ജില്ലയിലെ ഖമേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ഭാര്യയെ കയറുകൊണ്ട് മരത്തിൽ കെട്ടിയിട്ട ശേഷം വടികൊണ്ട് അടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. സുഹൃത്തിനെയും മറ്റൊരു മരത്തിൽ കെട്ടിയിട്ട് മർദിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

യുവതി ആക്രമിക്കപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് തുടങ്ങിയത്. അതിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിയെ മരത്തിൽ കെട്ടിയിട്ട് ഭർത്താവ് വടികൊണ്ട് അടിക്കുന്നതും, യുവതി സഹായത്തിനായി കരയുന്നതും വീഡിയോയിൽ കാണാം. സമീപത്തെ മറ്റൊരു മരത്തിൽ ആണ് സുഹൃത്തിനേയും കെട്ടിയിട്ടു.

ജൂലൈ 24 നാണ് സംഭവം നടന്നത്. എന്നാൽ ജൂലൈ 29ന് വെള്ളിയാഴ്ച മുതലാണ് ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയതെന്ന് ബൻസ്‌വാര പോലീസ് സൂപ്രണ്ട് രാജേഷ് കുമാർ മീണ പറഞ്ഞു. “വെള്ളിയാഴ്ച വൈകി വീഡിയോയെക്കുറിച്ച് അറിഞ്ഞയുടനെ ഞങ്ങൾ അത് അന്വേഷിക്കുകയും ആളുകളെ തിരിച്ചറിയുകയും ചെയ്തു. ഞങ്ങൾ (അവരുടെ) മൊഴികൾ രേഖപ്പെടുത്തുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ഭർത്താവും ഭർതൃസഹോദരനും ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ദേശീയ വനിതാ കമ്മിഷനും (എൻസിഡബ്ല്യു) കേസെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എൻ‌സിഡബ്ല്യു ചെയർപഴ്സൺ രേഖ ശർമ രാജസ്ഥാൻ ഡിജിപിക്ക് അയച്ച കത്തിൽ  ആവശ്യപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ

 

Share
error: Content is protected !!