ഇന്ത്യൻ വിമാനങ്ങളിലെ സാങ്കേതിക തകരാർ; പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഡി.ജി.സി.എ മേധാവി
ഇന്ത്യയിൽ കഴിഞ്ഞ ആഴ്‌ചകളിൽ ആഭ്യന്തര വിമാനക്കമ്പനികൾ നേരിട്ട സാങ്കേതിക തകരാറുകൾ നാശമുണ്ടാക്കാൻ സാധ്യതയില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മേധാവി അരുൺ കുമാർ ഞായറാഴ്ച പറഞ്ഞു. കഴിഞ്ഞ 16 ദിവസത്തിനിടെ ഇത്തരം 15 സാങ്കേതിക തകരാറുകൾ ഇന്ത്യയിലെത്തിയ വിദേശ വിമാനക്കമ്പനികൾക്ക് പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സിവിൽ ഏവിയേഷൻ സ്‌പേസ് തികച്ചും സുരക്ഷിതമാണ്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) നിഷ്കർഷിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുന്നുണ്ടെന്നും ഏവിയേഷൻ റെഗുലേറ്റർ ചീഫ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യൻ വിമാനകമ്പനികൾ നേരിട്ട നിരവധി സാങ്കേതിക തകരാറുകളുടെയും സ്പൈസ് ജെറ്റിന്റെ സർവീസുകൾ ഡിജിസിഎ വെട്ടിക്കുറച്ചതിന്റെയും പശ്ചാത്തലത്തിൽ ഏതെങ്കിലും വിധത്തിലുള്ള നാശമുണ്ടാകാൻ സാധ്യതയില്ലെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അരുൺ കുമാർ വ്യക്തമാക്കി.
“ഇത്തരം സങ്കേതിക തടസ്സങ്ങൾ എല്ലാ വിമാന കമ്പനികളിലും എല്ലാത്തരം ഫ്ലീറ്റുകളിലും സംഭവിക്കുന്നത് പതിവാണ്. അതിനാലാണ് കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ, ഇന്ത്യയിലേക്ക് വന്ന വിദേശ വിമാനങ്ങൾക്ക് പോലും 15 സാങ്കേതിക തകരാറുകൾ ഞങ്ങൾ കണ്ടെത്തിയത്. അത്തരം കേസുകളിൽ ഇടപെടുകയും, പ്രശ്നം പരിഹകരിക്കുകയുെം ചെയ്തിട്ടുണ്ട്.” ശ്രീ. കുമാർ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അടുത്ത കാലത്തായി, ഇന്ത്യൻ വിമാനക്കമ്പനികൾ സാങ്കേതിക തടസ്സങ്ങൾ നേരിടുന്ന ഒരു ഡസനിലധികം സംഭവങ്ങൾ പരസ്യമായിട്ടുണ്ട്, പ്രത്യേകിച്ച് സ്പൈസ് ജെറ്റിന്റെ കാര്യത്തിൽ. ഇത്തരം സംഭവവികാസങ്ങൾ DGCA സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
“സമീപ കാലത്തായി ഇന്ത്യൻ വിമാനങ്ങളിൽ കണ്ട തകരാറുകളിൽ ഭൂരിഭാഗവും ട്രബിൾഷൂട്ടിംഗ് ആവശ്യമായതും, ചില ഘടകങ്ങൾ മാറ്റിസ്ഥാപിക്കൽ, വിൻഡ് ഷീൽഡിലെ പുറം പാളിയിലെ വിള്ളൽ, വാൽവുകളുടെ തകരാർ, ഹൈ പ്രഷർ സ്വിച്ച്, ലാൻഡിംഗ് ഗിയർ അപ്‌ലോക്ക്, ഹൈഡ്രോളിക് അക്യുമുലേറ്റർ, എഞ്ചിൻ തകരാറുകൾ എന്നിവയാണെന്ന് കുമാർ പറഞ്ഞു.
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി റെഗുലേറ്റർ എയർലൈനുകളുടെ രണ്ട് മാസത്തെ പ്രത്യേക ഓഡിറ്റ് ആരംഭിച്ചിട്ടുണ്ട്. സാങ്കേതിക തകരാറുകൾ രൂക്ഷമായ സാഹചര്യത്തിലാണ് സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചത്.
കൊറോണ വൈറസ് പാൻഡെമിക് ഗുരുതരമായി ബാധിച്ചതിന് ശേഷം, ആഭ്യന്തര സിവിൽ ഏവിയേഷൻ മേഖല വീണ്ടെടുക്കലിന്റെ പാതയിലാണ്, ശരാശരി 6,000-ത്തിലധികം വിമാനങ്ങൾ പ്രതിദിനം ഇന്ത്യൻ വ്യോമാതിർത്തിയിൽ സഞ്ചരിക്കുന്നു. ഓവർ ഫ്ളൈയിംഗ് വിമാനങ്ങൾ കൂടി കണക്കിലെടുത്താൽ, മൊത്തം 7,000 സർവീസുകളുണ്ടാകും.
ഈ വർഷം ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള മൂന്ന് മാസ കാലയളവിൽ, സ്പെയർ പാട്സുകളുടേയും സിസ്റ്റത്തിന്റെയും തകരാർ കാരണം ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ 150 സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ, 2021 ജൂലൈ 1 മുതൽ 2022 ജൂൺ 30 വരെ മൊത്തം 478 സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച, സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയെ അറിയിച്ചതാണ് ഇക്കാര്യം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക