ആക്രമിക്കാൻ കത്തിയുമായി കള്ളൻ; തുണിക്കഷണം കൊണ്ട് തുരത്തി യുവതി – വൈറൽ വീഡിയോ

ചൊവ്വാഴ്ച നെതർലാൻഡ്‌സിലെ ഡെവെന്ററിലെ ഒരു യുവതിയുടെ കടയിൽ കയറിയ കള്ളനെ യുവതി നേരിട്ട ദൃശ്യം വൈറലായി. ആയുധങ്ങളോ കുരുമുളക് സ്പ്രേയോ ഒന്നും ഇല്ലാതെ, കേവലം വൃത്തിയാക്കാനുപയോഗിക്കുന്ന ഒരു തുണി കഷ്ണം കൊണ്ടാണ് യുവതി കള്ളനെ നേരിട്ട് തുരത്തി ഓടിച്ചത്.

ആയുധമൊന്നുമില്ലെങ്കിലും മനക്കരുത്തു കൊണ്ട് ഏതു സാഹചര്യത്തെയും അതിജീവിക്കാമെന്ന മാതൃക കൂടിയാണ് ഇവർ കാട്ടിത്തരുന്നത്. നെതർലൻഡ്സിലെ ഡെവെന്ററിലെ മെവ്‌ലാന ബേക്കറിയിലായിരുന്നു സംഭവം.

ലത്തീഫ് പെക്കർ തന്റെ മകന്റെ ബേക്കറിയിലെ ക്യാഷ് കൗണ്ടറിനു സമീപം വൃത്തിയാക്കികൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കറുത്ത വസ്ത്രം ധരിച്ച ഒരാൾ കടയിൽ പ്രവേശിച്ചത്. അയാൾ നേര എത്തിയത്ത് പണം സൂക്ഷിക്കുന്ന ക്യാഷ് കൌണ്ടറിനടുത്തേക്കാണ്. അയാൾ പണം അപഹരിക്കാൻ ശ്രമിച്ചു. കള്ളനെ കണ്ട യുവതി ആദ്യം ഒന്ന് പതറിയെങ്കിലും, പിന്നീട് ധൈര്യപൂർവ്വം നേരിട്ടു. ആയുധങ്ങളോ മറ്റോ എടുക്കാൻ അവൾ കാത്ത് നിന്നില്ല. പണം അപഹകിക്കുന്നതിന് മുമ്പ് തന്നെ അവളുടെ കയ്യിലുണ്ടായിരുന്ന കറുത്ത തുണികഷ്ണം ഉപയോഗിച്ച് അവൾ കള്ളനെ നേരിട്ടു.

യുവതിയിൽ നിന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ കള്ളൻ പതറി. പിടിവലിയിൽ താഴെ വീണു. പിന്നെ ഓടി രക്ഷപ്പെട്ടു. ഓടുന്നതിനിടയിൽ കടയിലേക്ക് കയറിവന്ന ആളെ ആക്രമിക്കുവാനും ശ്രമമുണ്ടായി.

കേവലം ഒരു തുണികഷ്ണം കൊണ്ട് യുവതി കള്ളനെ തുരത്തി ഓടിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എഴുത്തുകാരി തൻസു യെഗൻ ട്വിറ്ററിലാണ് വീഡിയോ പങ്കു വെച്ചത്. നിരവധിപ്പേരാണ് സംഭവത്തിന്റെ വിഡിയോ കണ്ട് സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ചത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

Share
error: Content is protected !!