യു.എ.ഇ യിലെ മഴക്കെടുതിയിൽ മരിച്ച പ്രവാസികളുടെ എണ്ണം ഏഴായി; ദുരന്ത ബാധിത പ്രദേശങ്ങളിൽ തിരച്ചിൽ തുടരുന്നു

യുഎഇയിലുടനീളം കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട പ്രളയത്തിൽ ആറ് ഏഷ്യൻ പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയതായും. ഒരു വിദേശിയെ കാണാതായതായും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഒരു ഏഷ്യൻ പ്രവാസിയെ കൂടി മരിച്ച നിലയിൽ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിപുലമായ തിരച്ചിൽ നടന്ന് വരുന്നതിനിടെയാണ് ഒരാളെ കൂടി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബത്തിന് ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.

റാസൽഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ ദുരിതബാധിത പ്രദേശങ്ങളിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

ദുരിതബാധിത എമിറേറ്റുകളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് MOI ഫെഡറൽ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ അലി സലേം അൽ തുനൈജി പറഞ്ഞു.

റാസൽഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ദൈനംദിന ജീവിതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അൽ തുനൈജി പറഞ്ഞു. “ഈ പ്രദേശങ്ങളിൽ ചിലതിൽ ഫീൽഡ് യൂണിറ്റുകൾ ഇപ്പോഴും ഒഴിപ്പിക്കൽ നടത്തുന്നുണ്ട്. വീടുകൾ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ചില വ്യക്തികൾക്കായി ചില ഷെൽട്ടറുകളും ഉണ്ട്,” ഉദ്യോഗസ്ഥർ പറഞ്ഞു.

വെള്ളപ്പൊക്കത്തിൽ വീടുകൾ  തകർന്നവരെയും, കേടുപാടുകൾ സംഭവിച്ചവരുമായ നിരവധി പേരെ അഭയകേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണ്.

ദുരന്തബാധിത പ്രദേശങ്ങൾ ഉടൻ സാധാരണ നിലയിലാക്കാൻ ടീമുകൾ പ്രവർത്തിച്ചുവരികയാണെന്നും അൽ തുനൈജി പറഞ്ഞു.

യുഎഇയുടെ വടക്കൻ എമിറേറ്റുകളിൽ വെള്ളപ്പൊക്കത്തിൽ 870 പേരെയെങ്കിലും രക്ഷപ്പെടുത്തിയതായി ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്ത നിവാരണ അതോറിറ്റി (എൻസെമ) ഉദ്യോഗസ്ഥർ അറിയിച്ചു. 3,897 പേരെ ഫുജൈറയിലും ഷാർജയിലും താൽക്കാലിക അഭയകേന്ദ്രങ്ങളിൽ പാർപ്പിച്ചു.

യുഎഇയിലെ ദുരിതബാധിത പ്രദേശങ്ങൾക്കിടയിൽ ചില റോഡുകൾ തുറന്നിട്ടുണ്ട്.  ഫുജൈറ എമിറേറ്റിനെയും ഖോർഫക്കാൻ നഗരത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രധാന റോഡ് മാത്രമേ അടച്ചിട്ടിട്ടുള്ളൂ. അവിടെ പുനരുദ്ധാര പ്രവർത്തികൾ നടന്ന് വരികയാണെന്നും ദൈവം അനുഗ്രഹിച്ചാൽ ഈ റോഡും ചുരുങ്ങിയ സമയത്തിനുള്ളിൽ വീണ്ടും തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെക്കോഡ് ഭേദിച്ച മഴയടക്കം രണ്ട് ദിവസത്തെ പ്രതികൂല കാലാവസ്ഥയ്ക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ, നിർത്താതെ പെയ്യുന്ന മഴ അടിസ്ഥാന സംവിധാനങ്ങലിലെല്ലാം നാശം വിതച്ചോടെ ജനങ്ങൾ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലായി.

27 വർഷത്തിനിടയിൽ രാജ്യം കണ്ട ഏറ്റവും ഉയർന്ന മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ യു.എ.ഇ യിൽ പെയ്തത്. ഇതിൽ ഫുജൈറയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്.

മരിച്ചവരുടെ പേര് വിവരങ്ങൾ ഇത് വരെ ലഭ്യമായിട്ടില്ല.

 

കൂടുതൽ വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതാണ്, ഈ പേജ് വീണ്ടും സന്ദർശിക്കുക

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!