പറന്നുയരാനുള്ള ഒരുക്കത്തിനിടെ ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ചെളിയിൽ കുടുങ്ങി
ന്യൂഡല്‍ഹി: ഇൻഡിഗോ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി ചെളിയിൽ കുടുങ്ങി. അസമിലെ ജോർഹട്ട് വിമാനത്താവളത്തിലാണ് സംഭവം. ജോർഹട്ടിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെടുന്നതിനായി തുടങ്ങുമ്പോഴാണ് ഇൻഡിഗോയുടെ 6ഇ-757 എന്ന വിമാനം അപകടത്തില്‍പ്പെട്ടത്.
ടേക് ഓഫിനായി റൺവേയിലൂടെ നീങ്ങുന്നതിനിടെ വിമാനത്തിന്റെ ഒരു വശത്തെ ടയറുകൾ തെന്നിമാറി റൺവേക്ക് സമീപത്തെ ചെളിയിൽ കുടുങ്ങുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 2.30നാണ് അപകടം.
ഒരു മണിക്കൂറിനുള്ളിൽ, ഇൻഡിഗോ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി, തുടർന്ന് അവരെ വിമാനത്താവളത്തിലെ വെയിറ്റിംഗ് റൂമിലേക്ക് കൊണ്ടുപോയി. അവർക്ക് ഭക്ഷണവും മറ്റു സൌകര്യങ്ങളും ചെയ്തു കൊടുത്തു.
അപകടത്തില്‍ ആർക്കും പരിക്കില്ല. അപകട സമയത്ത് വിമാനത്തിൽ 98 യാത്രക്കാർ ഉണ്ടായിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം റദ്ദാക്കിയതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചത്.
സംഭവത്തില്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി രാജ്യത്തെ വ്യോമയാന റെഗുലേറ്ററിനെ ഇടയ്‌ക്ക് കയറ്റാൻ നിർബന്ധിതരായ നിരവധി മിഡ്-എയർ, ഓൺ ഗ്രൗണ്ട് പ്രതിസന്ധികൾ നേരിടുന്ന സമയത്താണ് സംഭവം എന്നത് ശ്രദ്ധേയമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക