കിരീടാവകാശി പ്രഖ്യാപിച്ച “ദി ലൈൻ” വിസ്മയ നഗരത്തെ കുറിച്ചറിയാൻ സൗജന്യ പ്രദർശനം. നടപടിക്രമങ്ങൾ അറിയാം

ജിദ്ദ: സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ പ്രഖ്യാപിച്ച “ദി ലൈൻ” എന്ന വിസ്മയ നഗരത്തിൻ്റെ ഡിസൈനുകളുടെ ഒരു പ്രദർശനം NEOM സംഘടിപ്പിക്കുന്നു. പ്രദർശനം അടുത്ത തിങ്കളാഴ്ച ജിദ്ദയിൽ ആരംഭിക്കും.

“ജിദ്ദ സൂപ്പർഡോമിൽ” നടക്കുന്ന പ്രദർശനത്തിൽ നൂതന നഗരത്തിന്റെ വിശദമായ ഡിസൈനുകളും വാസ്തുവിദ്യാ, എഞ്ചിനീയറിംഗ് അവതരണങ്ങളും, കൂടാതെ നഗരത്തിൻ്റെ സവിശേഷതകളും കഴിവുകളും പരിചയപ്പെടാൻ സന്ദർശകർക്ക് അവസരമൊരുക്കും. ഡിസൈനുകളുടെ ആശയത്തെക്കുറിച്ച് നേരിട്ട് ആഴത്തിൽ മനസ്സിലാക്കാനും അവസരമുണ്ടാകും.

ജിദ്ദയിലെ മദീന റോഡിലുള്ള സൂപ്പർഡോമിൽ ഓഗസ്റ്റ് 1 തിങ്കളാഴ്ച മുതൽ ഓഗസ്റ്റ് 14 വരെ പ്രദർശനം തുടരും. അതിനുശേഷം ദമ്മാമിലും റിയാദിലും പ്രദർശനം സംഘടിപ്പിക്കും. വിദേശികൾക്കും സ്വദേശികൾക്കും സൌജന്യമാണ് പ്രദർശനം. “ഹല യല്ല” എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സൌജന്യ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടത്. “Hala Yalla Sports & Entertainment” എന്ന പേരിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും, ആപ്പിൾ സ്റ്റോറിൽ നിന്നും മൊബൈൽ ആപ്പ്  ഇൻസ്റ്റാൾ ചെയ്യാം.

“Hala Yalla” ആപ്ലിക്കേഷൻ തുറന്ന ശേഷം എക്സിബിഷൻസ് എന്ന സെക്ഷനിലേക്ക് പ്രവേശിക്കണം. അവിടെ നിന്നും NEOM – The Line Exhibition എന്നതിൽ ടച്ച് ചെയ്യണം. അവിടെ നിന്നും Free എന്നതിന് നേരെയുള്ള  Select Dates എന്നതിൽ അമർത്തിയ ശേഷം തിയതിയും സമയവും തെരഞ്ഞെടുക്കാം.

സന്ദർശകർക്ക് രാവിലെ 10 മുതൽ വൈകുന്നേരം 11 വരെ ഇത് സന്ദർശിക്കാം, എക്സിബിഷൻ കാണുന്നതിന് ഒരു മണിക്കൂർ വീതമുള്ള 50 ടൂറുകളാണ് ഓരോ ദിവസവും ഉണ്ടാവുക. അറബി, ഇംഗ്ലീഷ ഭാഷകളിലുള്ള ഗൈഡുകളും സന്ദർശകരോടൊപ്പം ഉണ്ടായിരിക്കും.

200 മീറ്റർ വീതിയും 170 കിലോമീറ്റർ നീളവും 500 മീറ്റർ ഉയരവും ഉള്ള, മനുഷ്യ കേന്ദ്രീകൃതവും പ്രകൃതിയുമായി ഇണങ്ങുന്നതുമായ രീതിയിലാണ് ദി ലൈൻ നഗരത്തിൻ്റെ രൂപകൽപ്പന. ഭാവിയിലെ നഗരങ്ങൾ എങ്ങനെയായിരിക്കണം എന്നതിന്റെ ആഗോള മാതൃക കൂടിയാണ് ദി ലൈൻ.

34 ചതുരശ്ര കിലോമീറ്ററിൽ കവിയാത്ത സ്ഥലത്താണ് നഗരം നിർമിക്കുക. മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ചെറിയ പ്രദേശം NEOM-ന്റെ ഭൂമിയുടെ 95% പ്രകൃതിയെ സംരക്ഷിക്കുംവിധമാണ്. കൂടാതെ ഏകദേശം 9 ദശലക്ഷം ആളുകളെ ഉൾക്കൊള്ളും. ഇത് ഈ വലുപ്പത്തിലുള്ള നഗരങ്ങളിൽ തികച്ചും അഭൂതപൂർവമാണ്.

തെരുവുകൾ, കാറുകൾ, മലിനീകരണം എന്നിവയിൽ നിന്ന് വിമുക്തമായ അന്തരീക്ഷത്തിൽ ഭാവിയിൽ നഗര സമൂഹങ്ങൾ എങ്ങനെയായിരിക്കുമെന്നതിന്റെ പ്രതിഫലനമാണ് “ദി ലൈൻ” ന്റെ ഡിസൈനുകൾ എന്നത് ശ്രദ്ധേയമാണ്. കൂടാതെ 100% പുനരുപയോഗ ഊർജത്തെ ആശ്രയിക്കുന്നതും മനുഷ്യന്റെ ആരോഗ്യത്തേയും ക്ഷേമത്തേയും ഉയർത്തിപ്പിടിക്കുന്നതുമാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share

One thought on “കിരീടാവകാശി പ്രഖ്യാപിച്ച “ദി ലൈൻ” വിസ്മയ നഗരത്തെ കുറിച്ചറിയാൻ സൗജന്യ പ്രദർശനം. നടപടിക്രമങ്ങൾ അറിയാം

Comments are closed.

error: Content is protected !!