ചൂട് കാലാവസ്ഥയിൽ പ്ലാസ്റ്റിക് ബോട്ടിലുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങൾ ചുറ്റുഭാഗവും ഇൻസുലേറ്റിംഗ് പാളി കൊണ്ട് മൂടണമെന്ന് നിർദേശം
സൌദിയിൽ കുടിവെള്ള ബോട്ടിലുകൾ വിതരണം ചെയ്യുവാൻ എല്ലാ ഭാഗത്തുനിന്നും മൂടിയ വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി.
വാഹനത്തിൻ്റെ ചുറ്റുഭാഗവും ഇൻസുലേറ്റിംഗ് പാളി കൊണ്ട് പൊതിഞ്ഞിരിക്കണം. ഉള്ളിൽ പായ്ക്ക് ചെയ്തിരിക്കുന്ന വെള്ളത്തിൽ ചൂടിന്റെയും സൂര്യപ്രകാശത്തിന്റെയും ആഘാതം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇതെന്നും അതോറിറ്റി അറിയിച്ചു. എല്ലാ വെള്ള വിതരണ ഫാക്ടറികളും ഇത് പാലിക്കാൻ ബാധ്യസ്ഥരാണെന്നും അതോറിറ്റി വ്യക്തമാക്കി.
ചൂടുള്ള കാലാവസ്ഥയിൽ പ്ലാസ്റ്റിക് ബോട്ടിലുകളിൽ കുടി വെള്ളം കൊണ്ടുപോകുന്നതിലെ അപകടത്തെ കുറിച്ച് ഒരു വ്യക്തിയുടെ അന്വേഷണത്തിന് മറുപടിയായാണ് അതോറിറ്റിയുടെ വിശദീകരണം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക