ഒട്ടക മത്സരത്തിനിടെ ഒട്ടകം വിറളിപിടിച്ചോടി; അതി വേഗത്തിൽ കുതിക്കുന്ന ഒട്ടകപ്പുറത്തിരുന്ന ബാലനെ കാറിൽ നിന്ന് പുറത്തേക്ക് ചാടി യുവാവ് രക്ഷപ്പെടുത്തി – വൈറൽ വീഡിയോ

തബൂക്കിലെ ബഡാ ഗ്രാമത്തിൽ ഒട്ടകയോട്ട മത്സരത്തിൽ പങ്കെടുക്കുന്നതിനിടയിൽ ഒരു ഒട്ടകം വിറളിപിടിച്ച് ഓടി. അതിവേഗത്തിൽ കുതിച്ചിരുന്ന ഈ ഒട്ടകപ്പുറത്ത് ഇരുന്നിരുന്ന ബാലനെ സൗദി പൗരനായ മുഹമ്മദ് അൽ വാബ്സി കാറിലിരുന്ന് രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലായി.

മിഷാരി അൽ വാബ്സി എന്ന ബാലനായിരുന്നു വിളറി പിടിച്ചോടിയ ഒട്ടകപ്പുറത്ത് കുടുങ്ങിയത്.

ഓടുന്ന ഒട്ടകത്തിന്റെ പുറത്ത് നിന്ന് ബാലൻ നിയന്ത്രണം വിട്ട് താഴെ വീണ് തൂങ്ങിക്കിടന്ന ഘട്ടത്തിലായിരുന്നു മുഹമ്മദ്‌ വാബ്സി രക്ഷകനായെത്തിയത്. ഒട്ടകത്തിന് വയറിന് താഴെ പിറക് വശത്തെ രണ്ട് കാലുകൾക്കിടയിൽ ബാലൻ തൂങ്ങി കിടക്കുന്ന ഘട്ടത്തിൽ മുഹമ്മദ് അൽ വാബ്സി നടത്തിയ രക്ഷാ പ്രവർത്തനം വിജയം കണ്ടു.

ഒട്ടകത്തിൻ്റെ കൂടെ സമാന്തരമായി കാറോടിച്ച് ഒട്ടകത്തിൻ്റെ കടിഞ്ഞാൺ പിടിച്ച് നിർത്താൻ ശ്രമിച്ചെങ്കിലും ആ ശ്രമം ഫലം കണ്ടില്ല. ഒട്ടകം അതി വേഗം കുതിച്ചുകൊണ്ടിരുന്നു.

തുടർന്ന് കുട്ടിയെ രക്ഷിക്കാനായി മുഹമ്മദ് അൽ വാബ്സി കാറിൽ നിന്ന് കടിഞ്ഞാൺ പിടിച്ച് കൊണ്ട് തന്നെ പുറത്തേക്ക് ചാടുകയും ഒട്ടകത്തെ തടയുകയും ചെയ്യുകയായിരുന്നു. ജീവൻ പണയം വെച്ച് നടത്തി ഈ ശ്രമം ഫലം കണ്ടു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതോടെ വിറളിപിടിച്ച് ഓടിയ ഒട്ടകത്തിൽ നിന്നും കുട്ടിയെ രക്ഷിച്ച മുഹമ്മദിനെ ആളുകൾ പ്രശംസിക്കുകയും സമ്മാനങ്ങൾ നൽകി അഭിനന്ദിക്കുകയും ചെയ്തു.

ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടി യുവാവ് ഒട്ടകത്തെ നിയന്ത്രിച്ച് കുട്ടിയെ രക്ഷിക്കുന്ന വൈറലായ ആ വീഡിയോ കാണാം.

 

Share
error: Content is protected !!