ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികള്‍ ഇന്ന് നാട്ടിലെത്തും

ഖത്തറില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികളിൽ മൂന്ന് പേർ ഇന്ന് തിരുവനന്തപുരത്തെത്തും. ഇറാനില്‍ നിന്നും മത്സ്യബന്ധനത്തിനു പോയി ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് ഖത്തര്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചതോടെയാണ് ഇവർ ഖത്തർ പൊലീസിന്റെ പിടിയിലായത്.  ഇന്ന് വൈകുന്നേരം 5.40നുള്ള വിമാനത്തിലാണ് ഇവർ തിരുവന്തപുരത്തെത്തുന്നത്. ആറ് മലയാളികള്‍ ജൂണ്‍ മൂന്നിനാണ് ഖത്തര്‍ പോലീസിന്റെ പിടിയിലായത്.

തിരുവനന്തപുരം പൂന്തുറ സ്വദേശികളായ വിജയന്‍ ക്രിസ്റ്റഫര്‍ (36), അരുണ്‍ (22), അടിമലത്തുറ സ്വദേശി മൈക്കല്‍ സെല്‍വദാസന്‍ (34) എന്നിവരാണ് ഇന്ന് നാട്ടിൽ എത്തുന്നത്. സംഘത്തില്‍പ്പെട്ട രതീഷ്, സെല്‍വം എന്നിവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന പൂർത്തിയായതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയിരുന്നു. അവശേഷിക്കുന്ന ഒരാളായ ബേസിലിന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഖത്തറില്‍ ക്വാറന്റീനിലാണ്. വൈകാതെ ഇയാളും നാട്ടിലെത്തും. ഇവര്‍ മൂവരും പൂന്തുറ സ്വദേശികളാണ്.

നോര്‍ക്ക ഡവലപ്‌മെന്റ് ഓഫീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വ്യാഴാഴ്‍ച രാവിലെ മൂന്നു മണിക്ക് ഖത്തറില്‍ നിന്നും മുംബൈയിലെത്തിയ ഇവരെ കേരള ഹൗസില്‍ താമസിപ്പിച്ചിക്കുകയാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!