ദുബായിയിൽ നിന്ന് 40 ദിവസം മുമ്പ് സൌദിയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദുബായിൽ നിന്നും സൌദിയിലെത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി മുൻഷീർ സഹീദ് (40) ആണ് മരിച്ചത്. ഹൃദയാഘാതം മൂപം ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
നാൽപ്പത് ദിവസം മുമ്പാണ് ഇദ്ദേഹം ദുബായിയിൽ നിന്നും സൌദിയിലെത്തിയത്. അൽ ഖോബാറിലുള്ള ഒരു സ്വകാര്യ കമ്പനിയിലേക്ക് താൽക്കാലിക ജോലിക്കെത്തിയതായിരുന്നു.
ഓഫ്‌ഷോർ ജോലിക്കിടെ ഈ മാസം ആദ്യവാരം പക്ഷാഘാതം വന്നതിനെ തുടർന്ന് സർജറി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. അൽഖോബാർ കെ.എം.സി.സി വെൽഫയർ വിഭാഗം കൺവീനർ ഹുസൈൻ നിലമ്പൂർ, ഇസ്മായിൽ പുള്ളാട്ട് എന്നിവരുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി, തുഖ്ബ ഖബർസ്ഥാനിൽ മൃതദേഹം മറവ് ചെയ്തു. കരിച്ചു.
മഹ്മൂദ് പൂക്കാട്, അഫ്‌സൽ തൃശൂർ, മുഹമ്മദ് കരിങ്കപ്പാറ എന്നിവർ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി. പിതാവ്: സഹീദ്, മാതാവ്: ലൈല. ഭാര്യ: മിസ്രിയ. മക്കൾ: റംസാൻ, റയാൻ.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക