കോവിഡ് മരണത്തിൽ കേരളം മുന്നിൽ; ഒരു വർഷത്തിനിടെ മരിച്ചത് 55,000 ത്തിലധികം പേർ

ഇന്ത്യയിൽ കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും കൂടുതൽ മരണങ്ങൾ സ്ഥിരീകരിച്ചത് കേരളത്തിലെ റിപ്പോർട്ട്. ജൂലൈ 22 ന് ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, 2021 ജൂലൈ മുതൽ 2022 ജൂലൈ വരെ കേരളത്തിൽ 55,521 പേർ ബാധിച്ച് മരിച്ചു. ഇതിൽ 22,843 പേർ മരിച്ചത് 2022 ജൂലൈ 19 വരെ. 202 രാജ്യത്തെ മറ്റ് ഏതൊരു സംസ്ഥാനത്തേക്കാളും ഉയർന്ന മരണമാണ് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയാണ് കേരളത്തിന് തൊട്ടു പിറകിലുള്ളത്. 2022 മഹാരാഷ്ട്രയിൽ 6,508 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം 2,000 ൽ താഴെയാണ് മരണം സ്ഥിരീകരിച്ചത്.

2022ൽ ഇതുവരെ 20,000 അധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് ഏക സംസ്ഥാനം കൂടിയാണ് കേരളം. ഈ വർഷം 6,508 മരണങ്ങൾ രേഖപ്പെടുത്തിയ മഹാരാഷ്‌ട്ര ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെ മരണസംഖ്യ 2,000ലി താഴെയാണ്.

2021 ജൂലൈ 14 വരെ കേരളത്തിൽ 11,721 മരണങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. ഒക്‌ടോബർ 21ന് സുപ്രിം കോടതി കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് എക്‌സ്‌ഗ്രേഷ്യ വിതരണം ചെയ്യാൻ ഉത്തരവിട്ടതോടെയാണ് കേരളത്തിലെ മരണസംഖ്യയിൽ വർധനവ് വന്നതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്‌വാൾ പറഞ്ഞു.

2021 ജൂലൈ 14 വരെ കേരളത്തിൽ 11,721 മരണങ്ങൾ രേഖപ്പെടുത്തിയതായി പാർലമെന്റ് കണക്കുകൾ വ്യക്തമാക്കുന്നു. 2021, 2022 വർഷങ്ങളിൽ ജൂലൈ 19 വരെ കേരളത്തിൽ 67,242 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!