വിദ്യാര്‍ഥിയെക്കൊണ്ട് കൈ മസാജ് ചെയ്യിച്ചു; വീഡിയോ വൈറലായതോടെ അധ്യാപികക്ക് സസ്‌പെന്‍ഷന്‍ – വീഡിയോ
ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിയെക്കൊണ്ട് കൈ മസാജ് ചെയ്യിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് അധ്യാപിക ഊര്‍മിള സിങ്ങിനെതിരെ നടപടി സ്വീകരിച്ചത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി പൊഖാരിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം.
സ്കൂൾ സമയത്ത് ക്ലാസ് മുറിയില്‍ കസേരയിലിരിക്കുന്ന ടീച്ചറിന്റെ സമീപത്ത് നിന്നുകൊണ്ടാണ് ആണ്‍കുട്ടി ടീച്ചറിന്റെ കൈ തടവുന്നത്. ആരാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. കൈ തടവുന്നതിനിടെ ക്ലാസ്സിലെ മറ്റുള്ള കുട്ടികളോട് ടീച്ചര്‍ ഉറക്കെ സംസാരിക്കുന്നതും മറ്റൊരു കൈകൊണ്ട് കുപ്പിയിലെ വെള്ളമെടുത്ത് കുടിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വിപി സിങ്ങ് നിര്‍ദേശിച്ചു. അന്വേഷണവിധേയമായാണ് ഇപ്പോള്‍ താല്‍ക്കാലികമായി ടീച്ചര്‍ക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ കാണാം
School teacher is sitting comfortably and pressing her hands with the children of the class in Uttarpradesh Hardoi
Action initiated by concern authorities
Bringing shame to such noble profession 🙆#Hardoi pic.twitter.com/yRRSUCs6lH— Nandini Idnani 🇮🇳🚩 (@nandiniidnani69) July 28, 2022