സ്പൈസ് ജെറ്റിന് നിയന്ത്രണം; എട്ട് ആഴ്ച്ചത്തേക്ക് പകുതി വിമാനങ്ങൾ മാത്രം പറത്താൻ അനുമതി
സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ്ജെറ്റിന്റെ 50 ശതമാനം സർവീസുകൾ വെട്ടിക്കുറച്ച് ഡി.ജി.സി.എ നിയന്ത്രണം ഏർപ്പെടുത്തി. എട്ട് ആഴ്ചത്തേക്കാണ് നിയന്ത്രണം. തുടർച്ചയായുണ്ടാവുന്ന സാങ്കേതിക തകരാറുകളെ തുടർന്നാണ് ഡിജിസിഎ ഉത്തരവ്.
സമ്മർ ഷെഡ്യൂളിനായി അംഗീകരിച്ച വിമാനങ്ങളിൽ പകുതി വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുവാനാണ് അനുമതി.
ജൂൺ 19 മുതൽ, 18 ദിവസത്തിനുള്ളിൽ സപൈസ് ജെറ്റിന് വിമാന സുരക്ഷയുമായി ബന്ധപ്പെട്ട എട്ട് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് ജൂലൈ 6 ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്‌പൈസ് ജെറ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് മറുപടിയും നൽകി.
സ്പൈസ് ജെറ്റ് കമ്പനി കാരണം കാണിക്കൽ നോട്ടീസ് നൽകിയ മറുപടിയുടെ അടിസ്ഥാനത്തിലും, വിവിധ സ്‌പോട്ട് പരിശോധനകളുടേയും മറ്റു കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിലുമാണ്, 8 ആഴ്ചത്തേക്ക് പകുതി വിമാനങ്ങൾ മാത്രം പ്രവർത്തിപ്പിക്കുവാൻ ഡി.ജി.സി.എ നിയന്ത്രണമേർപ്പെടുത്തിയത്. വിശ്വാസതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഡി.ജി.സി.എ വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക