മങ്കിപോക്സ് വ്യാപനം തടയാൻ സൌദി പബ്ലിക് ഹെൽത്ത് അതോറിറ്റി യാത്രക്കാർക്കായി പ്രത്യേക മാർഗ്ഗ നിർദേശങ്ങൾ പുറത്തിറക്കി

സൌദിയിൽ മങ്കിപോക്സ് (കുരങ്ങുപനി) പടർന്ന് തുടങ്ങിയ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി യാത്രക്കാർ നിർബന്ധമായും പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങളും നടപടിക്രമങ്ങളും സൌദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) പുറത്തുവിട്ടു. താഴെയുള്ള നിർദേശങ്ങൾ വിദേശികളും സ്വദേശികളും പാലിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.

1. കുരങ്ങുപനിക്ക് സമാനമായ ലക്ഷണങ്ങളുള്ളവരും ഉണ്ടെങ്കിലോ, കുരങ്ങുപനി സ്ഥിരീകരിച്ചവരും, കുരങ്ങു പനി സ്ഥീരകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരും, ഐസൊലേഷൻ കാലയളവിള്ളവരും യാത്ര വൈകിപ്പിക്കണമെന്ന് അതോറിറ്റി  നിർദേശിച്ചു. 

2. ത്വക്കിലോ ജനനേന്ദ്രിയത്തിലോ മുറിവുകളുള്ളവർ ഉൾപ്പെടെയുള്ള രോഗികളുമായി യാത്രാവേളയിൽ അടുത്ത സമ്പർക്കം ഒഴിവാക്കുക

3. ഉപകരണങ്ങളും മറ്റു വസ്തുക്കളും യാത്രവേളയിൽ മറ്റുള്ളവരുമായി പങ്കിടരുത്.

4. മസാജ് പോലുള്ള നേരിട്ടുള്ള ശാരീരിക സമ്പർക്കം ഉണ്ടാകുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുക. 

5. തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് അകന്നു നിൽക്കുക.

6. യാത്രയിൽ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക.

7. കുറഞ്ഞത് 60% സാന്ദ്രതയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.

8. എലികൾ, അണ്ണാൻ, കുരങ്ങുകൾ എന്നിവയുൾപ്പെടെ ചത്തതോ ജീവിച്ചിരിക്കുന്നതോ ആയ വന്യമൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതാണ്.

9. വന്യമൃഗങ്ങളിൽ നിന്ന് മാംസം കഴിക്കുകയോ തയ്യാറാക്കുകയോ ചെയ്യരുത്

10. ആഫ്രിക്കയിൽ നിന്നുള്ള വന്യമൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഉൽപ്പന്നങ്ങളായ ക്രീമുകളും ലോഷനുകളും ഉപയോഗിക്കരുത്.

11. കുരങ്ങുപനിക്ക് സമാനമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക

12. അത്തരം സാഹചര്യത്തിൽ കയ്യുറകളും മാസ്കും ഉപോയഗിക്കുക.

13. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം രോഗത്തിന് സമാനമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തിൽ, യാത്രക്കാരനെ മറ്റുള്ളവരിൽ നിന്ന് മാറ്റി പാർപ്പിക്കേണ്ടതാണ്.

14. ഇത്തരം സാഹചര്യത്തിൽ 937 എന്ന നമ്പറിലേക്ക് വിളിച്ച് ആരോഗ്യ സംരക്ഷണം തേടണമെന്നും അതോറിറ്റി നിർദേശിച്ചു. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!