സൗദിയിൽ എല്ലാ പ്രൊഫഷനുകളിലുള്ളവർക്കും കുടുംബ സന്ദർശന വിസ ലഭിച്ചു തുടങ്ങി – ചിത്രങ്ങൾ
സൌദിയിൽ എല്ലാ പ്രൊഫഷനുകളിലുള്ളവർക്കും കുടുബ സന്ദർശന വിസ ഓൺലൈൻ വഴി ലഭ്യമായിത്തുടങ്ങിയതായി റിപ്പോർട്ട്. ഹൌസ് ഡ്രൈവർ പ്രൊഫഷനുകളിലുൾപ്പെടെ എല്ലാവർക്കും വിസ ലഭ്യമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് കുടുംബ സന്ദർശക വിസ ലഭിച്ചതായി അനുഭവസ്ഥർ പങ്കുവെച്ചു. എന്നാൽ എല്ലാ പ്രൊഫഷനുകളിലുള്ളവർക്കും വിസിറ്റ് വിസ അനുവദിക്കുമെന്നുള്ള ഔദ്യോഗിക അറിയിപ്പുകളൊന്നും ഇത് വരെ ലഭ്യമായിട്ടില്ല. എങ്കിലും വിസ പലർക്കും ലഭിച്ചിട്ടുണ്ട്. വിസ ലഭിക്കുവാനായി ഓണ്ലൈനിലാണ് അപേക്ഷിക്കേണ്ടത്.
ഇതിനായി https://visa.mofa.gov.sa/Home/Index2?service_type=2 എന്ന സൈറ്റ് സന്ദർശിച്ച് വിസിറ്റ് വിസ ഫോർ റെസിഡന്റ് എന്നതിൽ ക്ലിക്ക് ചെയ്ത് സൌദിയുടെ ഏകജാലക പോർട്ടൽ ആയ നഫാദ് iam.gov.sa എന്ന വിൻഡോയിൽ പ്രവേശിക്കും. അവിടെ അബ്ഷിർ യൂസർ നെയിം, പാസ്സ്‌വേർഡ് നൽകുന്നതോടെ നേരെ വിസ അപേക്ഷ പേജിലേക്ക് കയറും. തുടർന്ന് ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ സമർപ്പിക്കണം.
അപേക്ഷ സബ്മിറ്റ് ചെയ്യുന്നതോടെ ലഭിക്കുന്ന വിസ അപേക്ഷ നമ്പറിൽ സ്പോൺസർ ചേമ്പർ അറ്റസ്റ്റ് ചെയ്യേണ്ടതാണ്. ഓൺലൈൻ വഴിതന്നെ ചേംബർ അറ്റസ്റ്റേഷനും പൂർത്തിിയാക്കാം.
ചേംബർ അറ്റസ്റ്റേഷൻ പൂർത്തിയാകുന്നതോടെ തന്നെ സ്വമേധയാ അപേക്ഷ മന്ത്രാലയത്തിലേക്ക് സമർപ്പിക്കപ്പെടും. ശേഷം 24 മണിക്കൂർ മുതൽ വിസ ഇഷ്യു ചെയ്ത് ലഭിന്നുവെന്നാണ് അനുഭവസ്ഥർ പറയുന്നത്.
വിസ അനുവദിച്ചിട്ടുണ്ടോ എന്നറിയാൻ https://visa.mofa.gov.sa/Home/Index എന്ന ലിങ്കിൽ പ്രവേശിച്ച് അപേക്ഷ നമ്പറും ഇഖാമ നമ്പറും നൽകിയാൽ മതി. വിസ അനുവദിച്ചതായി കണ്ടാൽ ഡൌണ് ലോഡ് ചെയ്ത് സ്റ്റാംബിങ്ങിനായി സമർപ്പിക്കാം.
ഇപ്പോൾ, സൌദിയിൽ തൊഴിൽ വിസയിലുള്ളവർക്ക് അവരുടെ അടുത്ത ബന്ധുക്കൾക്ക് പുറമെ കുടുംബത്തിലെ ആരെ വേണമെങ്കിലും സന്ദർശന വിസയിൽ കൊണ്ട് വരാൻ സാധിക്കുമെന്നതും ശ്രദ്ധേയമാണ്. നേരത്തെ, ഭാര്യ, മക്കൾ, മാതാപിതാക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിവർക്ക് മാത്രമായിരുന്നു വിസ അനുവദിച്ചിരുന്നത്. എന്നാൽ, കുടുംബത്തിലെ മറ്റുള്ളവർക്കും ഇപ്പോൾ സന്ദർശക വിസ അനുവദിക്കുന്നുണ്ട്.
പുതിയ തീരുമാനം മലയാളികളുൾപ്പെടെ ഹൌസ് ഡ്രൈവർ പ്രൊഫഷനുകളിലും മറ്റു വീട്ടുജോലിക്കാർക്കും കുടുംബത്തെ വിസിറ്റ് വിസയിൽ കൊണ്ടുവരുവാനുള്ള സാഹചര്യമാണ് ഒരുക്കി തരുന്നത്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക