സൗദിയിൽ അനധികൃത ആഭരണ നിർമ്മാണ കേന്ദ്രം കണ്ടെത്തി – വീഡിയോ

സൌദി അറേബ്യയിലെ ജിദ്ദയിൽ താമസ കെട്ടിടത്തിൽ (വില്ല) അനധികൃതമായി പ്രവർത്തിച്ചിരുന്ന ആഭരണ നിർമ്മാണ കേന്ദ്രം വാണിജ്യ മന്ത്രലയം കണ്ടെത്തി.

വില്ലയിൽ മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 49 നിയമ ലംഘകർ ഇവിടെ ജോലിചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സ്വർണ്ണം പുനരുപയോഗത്തിലൂടെ ആഭരണങ്ങളാക്കി മാറ്റുകയായിരുന്നു ഇവിടെ ചെയ്തിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഈ കേന്ദ്രം വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.

ഇവിടെ രണ്ട് മില്യൻ റിയാലിൻ്റെ ആഭരണങ്ങൾ നിർമ്മിച്ചിരുന്നതായി മന്ത്രാലയം വ്യക്തമാക്കി. പരിശോധനയിൽ 7 കിലോഗ്രാം സ്വർണ്ണവും കണ്ടെത്തി. കൂടാതെ നിർമ്മാണത്തിനുപയോഗിച്ചിരുന്ന യന്ത്ര സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.

കസ്റ്റഡിയിലായവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

പരിശോധനയുടെ വീഡിയോ കാണാം

Share
error: Content is protected !!