രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു

അവശ്യസാധനങ്ങളുടെ ജിഎസ്ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തു.  വിജയ്ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. കോൺ​ഗ്രസ് എം.പിമാരെ പൊലീസ് ബാലപ്രയോഗത്തിലൂടെയാണ് നീക്കിയത്. ബസിൽ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.

ഇന്ത്യ ഒരു പൊലീസ് രാജ്യമായെന്നും നരേന്ദ്ര മോദിയാണ് അതിന്റെ രാജാവെന്നും പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനു മുൻപ് രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന മറ്റ് എംപിമാരെയാണ് പൊലീസ് ആദ്യ കസ്റ്റഡിയിലെടുത്തത്. ബലപ്രയോഗത്തിലൂടെയായിരുന്നു നടപടി. കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് എന്നിവരെ റോഡിലൂടെ വലിച്ചിഴച്ചു.

എഐസിസി ആസ്ഥാനത്ത് ധർണ ഇരുന്നവരെയും കസ്റ്റഡിയിലെടുത്തു. നാഷനൽ ഹെറൾഡ് കേസിൽ രണ്ടാംവട്ട ചോദ്യംചെയ്യലിനായി സോണിയ ഗാന്ധി ഇഡ‍ി ഓഫിസിൽ ഹാജരായതിനു പിന്നാലെയായിരുന്നു കോൺഗ്രസ് പ്രതിഷേധം. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് സോണിയ എത്തിയത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാംവട്ട ചോദ്യചെയ്യലിനായി സോണിയ ഗാന്ധി ഇന്ന് ഇ ഡി ഓഫീസിലെത്തി. അഡീഷനൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. സോണിയയെ ഇ ഡി വേട്ടയാടുന്നെന്ന് ആരോപിച്ച് ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും വ്യാപകമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.

നാഷണൽ ഹെറാൾഡ് കേസിൽ കൂടുതൽ വിവരങ്ങൾ സോണിയാ ഗാന്ധി നിന്നും ചോദിച്ചറിയാൻ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയത്.

ഇന്നലെ ഹാജരാകാനായിരുന്നു നേരത്തെ സോണിയയോട് ആവശ്യപ്പെട്ടിരുന്നത്. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ നടക്കുന്നതിനാൽ ചോദ്യം ചെയ്യാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങൾ പരിഗണിച്ച് മൂന്ന് മണിക്കൂർ ആയിരിക്കും ഇന്ന് സോണിയയെ ചോദ്യം ചെയ്യുക. ഇഡി നടപടിക്കെതിരെ എ ഐ സി സി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ സത്യാഗ്രഹം അനുഷ്ഠിക്കുകയാണ്. പാർലമെന്റിലും വിഷയം കോൺഗ്രസ് ഉന്നയിക്കും. കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെടും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!