ലോകത്തെ ഞെട്ടിച്ച് സൗദിയിൽ ഒരുങ്ങുന്നു ദി ലൈൻ എന്ന അത്ഭുത നഗരം. പ്രത്യേകതകൾ അറിയാം – വീഡിയോ

ജിദ്ദ – സൌദി അറേബ്യയുടെ നിയോമിൽ ഒരു പുതിയ നഗരപദ്ധതി കൂടി പ്രഖ്യാപിച്ചു. “ദി ലൈൻ” എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ രൂപകൽപ്പന നിയോം ഡയരക്ടർ ബോർഡ് ചെയർമാനായ സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് പ്രഖ്യാപിച്ചത്.   ലോക രാജ്യങ്ങൾക്ക് മാതൃയാകുംവിധമാണ് ദി ലൈനിൻ്റെ ഡിസൈൻ.

ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് അഭൂതപൂർവമായ നഗര ജീവിതാനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഗരിക വിപ്ലവമാണ് ലൈൻ എന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

സൗദിയുടെ ഡ്രീം പ്രൊജക്റ്റായ നിയോമിൽ 170 കിലോമീറ്റർ നീളവും 500 മീറ്റർ ഉയരവും 200 മീറ്റർ വീതിയുമുള്ള ദ ലൈൻ നഗരം 34 ചതുരശ്ര കിലോമീറ്റർ  വിസ്തൃതിയിലാണ്  നിർമ്മിക്കുന്നത്. ഈ മഹാനഗരത്തിൻ്റെ ഇരു വശവും ഗ്ലാസ് കവറിങ്ങായിരിക്കും.

റോഡുകളും കാറുകളും മലിനീകരണങ്ങളും ഇല്ലാത്ത പ്രകൃതിദത്തമായ അന്തരീക്ഷം. ദി ലൈനിൻ്റെ പ്രത്യേകതയാണ്. എങ്ങിനെയായിരിക്കണം ഭാവിയിൽ നഗര ജീവിതം എന്ന് ലോകത്തിന് കാണിച്ച് കൊടുക്കുന്നതാണ് ഈ പദ്ധതി.

നഗരത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് 20 മിനിറ്റിനുള്ളിൽ യാത്ര ചെയ്ത് എത്താവുന്ന അതിവേഗ ഗതാഗത സംവിധാനം സജ്ജീകരിക്കും. മാത്രവുമല്ല, നഗരത്തിലെ എല്ലാ താമസക്കാർക്കും എല്ലാ സൗകര്യങ്ങളും സേവനങ്ങളും 5 മിനിറ്റിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കും പ്രകാരമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

90 ലക്ഷം ആളുകൾ ആയിരിക്കും ദ ലൈനിൽ താമസിക്കുക. സമാന ശേഷിയുള്ള മറ്റ് നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേട്ടുകേൾവിയില്ലാത്തതാണിത്.

താമസക്കാർക്ക്  കാൽനടയായിത്തന്നെ എല്ലാ ആവശ്യങ്ങളും പൂർത്തീകരിക്കാനാകും. കാറുകൾ ഉണ്ടാകില്ല. അത്യാവശ്യ സേവനങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഓട്ടോണമസ് സർവീസുകൾ ഉപയോഗപ്പെടുത്തും.

ദി ലൈൻ നഗരം ലംബമായാണ് പ്രവർത്തിക്കുക. ഇത് ജനങ്ങൾക്ക് ത്രിമാനങ്ങളിൽ (മുകളിലേക്കും താഴേക്കും അല്ലെങ്കിൽ കുറുകെയും) കടന്നുപോകാനുള്ള സാധ്യത നൽകുന്നു. ഇത് സീറോ ഗ്രാവിറ്റി അർബനിസം എന്നറിയപ്പെടുന്ന ഒരു ആശയമാണിത്. ഉയരമുള്ള കെട്ടിടങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, പൊതു പാർക്കുകൾ, കാൽനടയാത്രക്കാർ, സ്‌കൂളുകൾ, വീടുകൾ, ജോലിസ്ഥലങ്ങൾ എന്നിവയെ ഈ ആശയം അടുക്കി വെക്കുന്നു. അങ്ങനെ ഒരാൾക്ക് അഞ്ച് മിനിറ്റിനുള്ളിൽ എല്ലാ ദൈനംദിന ആവശ്യങ്ങളിലും എത്തിച്ചേരാനാകുംവിധ മുള്ള  അത്ഭുതപൂർവമായ രൂപകൽപ്പന.

വർഷം മുഴുവനും അനുയോജ്യമായ കാലാവസ്ഥയിൽ താമസക്കാർക്ക് ചുറ്റുമുള്ള പ്രകൃതി ആസ്വദിക്കാൻ കഴിയും. നിലവിലെ നഗര ജീവിതത്തിൽ നിന്ന് വ്യത്യസ്ഥമായി പ്രകൃതിയുമായി പൂർണമായും ഇണങ്ങി ജീവിക്കാനുള്ള സൌകര്യങ്ങളാണ് ഈ അത്ഭുത നഗരത്തിൽ ഒരുക്കുന്നത്. നൂറ് ശതമാനം പുനരുപയോഗ ഊർജത്തിൽ പ്രവർത്തിക്കുന്ന നഗരമായിരിക്കും ‘ദ ലൈൻ’.

നിയോമിൽ നടപ്പിലാക്കിവരുന്ന OXAGON, ട്രോജൻ, എനോവ പോലുള്ള വൻകിട പദ്ധതികളുടെ തുടർച്ചായായാണ് ദി ലൈൻ നഗരവും പ്രഖ്യാപിച്ചത്.

ദി ലൈൻ നഗരത്തിൻ്റെ വിപ്ലവകരമായ ഈ ആശയം വികസിപ്പിക്കുന്നതിനായി നിയോമിന്റെ നേതൃത്വത്തിലുള്ള ലോകപ്രശസ്ത ആർക്കിടെക്റ്റുകളുടെയും എഞ്ചിനീയർമാരുടെയും ഒരു സംഘം തന്നെ ഇതിന് പിന്നിലുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ദി ലൈൻ നഗരത്തിൻ്റെ മാതൃക വീഡിയോ കാണാം

 

 

ചിത്രങ്ങൾ

 

 

 

Share
error: Content is protected !!