മക്കയിൽ ഉംറക്കെത്തുന്ന തീർഥാടകൾക്കുള്ള ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി
മക്ക: ഉംറ നിർവഹിക്കുവാൻ മക്കയിലെ ഹറം പള്ളിയിലെത്തുന്ന തീർഥാടകർ പാലിക്കേണ്ട ആരോഗ്യ സുരക്ഷ നിർദേശങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി.
തവക്കൽനാ ആപ്ലിക്കേഷൻ സ്റ്റാറ്റസ് പ്രകാരം തീർഥാകരുടെ ആരോഗ്യ സ്ഥിതി സുരക്ഷിതമായിരിക്കണം. തവക്കൽനാ സ്റ്റാറ്റസിൽ ഇമ്മ്യൂണ് കാണിക്കാത്തവരെ ഹറം പള്ളിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. കൂടാതെ ഹറം പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്നത് വരെ മാസ്ക് ധരിക്കൽ നിർബന്ധമാണ്.
പെർമിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയക്രമം പാലിച്ചുകൊണ്ട്, സമയം അവസാനിക്കുമ്പോൾ ഹറം പള്ളിയിൽ നിന്നും പുറത്ത് പോകേണ്ടതാണ്. കൂടാതെ ഹറം പള്ളിക്കകത്തേക്ക് ബാഗുകളും മറ്റു ലഗേജുകളും കൊണ്ടുവരരുതെന്നും ഹജ്ജ് ഉംറ മന്ത്രാലയം നിർദേശിച്ചു.
ജൂലൈ 30 അഥവാ മുഹറം ഒന്ന് മുതലാണ് ഉംറ തീർഥാടനം പുനരാരംഭിക്കുക. കഴിഞ്ഞ ദിവസം മുതൽ ഉംറ പെർമിറ്റുകളുടെ വിതരണം പുനരാരംഭിച്ചിരുന്നു. 2 മണിക്കൂർ വീതമാണ് ഓരോ തീർഥാകനും ഉംറക്ക് അനുവദിക്കുന്ന സമയം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക