സൗദിയിൽ മങ്കിപോക്‌സ് ബാധിതരുടെ എണ്ണം മൂന്നായി ഉയർന്നു
റിയാദ്: സൌദിയിൽ കുരുങ്ങു വസൂരി ബാധിതരുടെ എണ്ണം മൂന്നായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം പ്രതിരോധ ആരോഗ്യകാര്യ അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അസിരി വ്യക്തമാക്കി.
മൂന്ന് പേരും യൂറോപ്പിൽ നിന്ന് മടങ്ങിയെത്തിയവരാണ്. അവർക്കെല്ലാം ശരീരത്തിൽ കുമിളകൾ കണ്ടിരുന്നുവെന്നും പനി അനുഭവപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ രോഗബാധിതൻ ഇതിനകം സുഖംപ്രാപിച്ചു. എന്നാൽ മറ്റു രണ്ട് പേർ ഇപ്പോഴും നിരീക്ഷണത്തിലാണെന്നും അവരുടെ ആരോഗ്യ നില മെച്ചപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ അവരും സുഖം പ്രാപിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക