ഡൽഹി സർക്കാരിൻ്റെ പരിപാടി കേന്ദ്ര സർക്കാർ ഹൈജാക്ക് ചെയ്തു; കെജ്രിവാൾ പിൻവാങ്ങി

അസോല വന്യജീവി സങ്കേതത്തിലെ ഡൽഹി സർക്കാർ പരിപാടി കേന്ദ്ര സർക്കാർ ഹൈജാക്ക് ചെയ്തുവെന്ന് ആരോപണം. ശനിയാഴ്ച നടന്ന പരിപാടിക്ക് ഡൽഹി പോലീസിനെ അയച്ച് കേന്ദ്രസർക്കാർ ഹൈജാക്ക് ചെയ്തതായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് ആരോപണമുന്നയിച്ചത്.

ഇന്നലെ രാത്രി ഡൽഹി പോലീസ് പരിപാടി നടക്കുന്ന സ്ഥലത്തെത്തി പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അവർ ബലം പ്രയോഗിച്ച് ആം ആദ്മി സർക്കാരിന്റെ ബാനറുകൾ വലിച്ചുകീറിയെന്നും, പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങളടങ്ങിയ ബാനറുകൾ സ്ഥാപിച്ചുവെന്നും റായ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങളുള്ള ബാനറുകളിൽ തൊടരുതെന്ന് ഡൽഹി പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടി അലങ്കോലമാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഡൽഹി പോലീസിന് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

 

 

ജൂലൈ 11 മുതൽ ഡൽഹിയിൽ ‘വൻ മഹോത്സവ്’ പരിപാടി നടന്നുവരികയാണ്. പരിപാടിയുടെ ഭാഗമായി ഒരു ലക്ഷം മരങ്ങൾ നടും. ഇന്നായിരുന്നു (ജൂലൈ 24) പരിപാടിയുടെ അവസാന ദിവസം. ഈ സമാപന പരിപാടിയാണ് ഹൈജാക്ക് ചെയ്യപ്പെട്ടത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ചടങ്ങിൽ പങ്കെടുക്കേണ്ടതായിരുന്നു. എന്നാൽ പരിപാടി കേന്ദ്ര സർക്കാർ ഹൈജാക്ക് ചെയ്യപ്പെട്ടതിനാൽ പരിപാടിയിൽ അരവിന്ദ് കെജ്രിവാളും താനും പങ്കെടുക്കില്ലെന്നും ഗോപാൽ റായ് പറഞ്ഞു.

എന്നാൽ, ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കെജ്‌രിവാൾ പരിപാടി ഒഴിവാക്കിയെന്നാണ് ഡൽഹി എൽജി ഓഫീസ് അവകാശപ്പെടുന്നത്.

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയും മുഖ്യമന്ത്രി കെജ്‌രിവാളും ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ടെന്നും എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!