ഏഴു വയസ്സുകാരനെ അമ്മ തലയണവച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി
കോഴിക്കോട് അത്തോളിയിൽ കഴിഞ്ഞ ദിവസം ഏഴു വയസ്സുകാരൻ മരിച്ചതു കൊലപാതകമെന്നു പൊലീസ്. യുവതിയായ അമ്മ തലയണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ഹൃദയാഘാതം മൂലം മരിച്ചെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
കാപ്പാട് സൂപ്പി ക്കണ്ടി ‘തുഷാര’ യിൽ ഡാനിഷ് ഹുസൈൻ്റെ മകൻ ഹംദാൻ ഡാനിഷ് ഹുസൈൻ (7). ആണ് മരിച്ചത്. ഇലാഹിയ ഇംഗ്ലീഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാത്ഥിയാണ്.
സംശയം തോന്നി പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് കൊലപാതകമെന്ന് വ്യക്തമായത്. അമ്മ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും, ചികിത്സയിലാണെന്നുമാണ് സൂചന. ഇവരെ അത്തോളി പൊലീസ് കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്തു. പിന്നീട് ബന്ധുക്കളുടെ പരാതിയിൽമേൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
ഇന്ന് (ഞായറാഴ്ച) പുലർച്ചെ 2 മണിക്കാണ് ഹംദാനെ അവശനിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക