യു.എ.ഇ യിൽ അറബിക് പുതുവർഷം പ്രമാണിച്ച് ജൂലൈ 30ന് സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു

അറബിക് (ഹിജ്റ വർഷം) പുതുവർഷത്തോടനുബന്ധിച്ച് (1444H) യു.എ.ഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ജൂലൈ 30 ന് ശനിയാഴ്ച ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചു.

2021-ലും 2022-ലും പൊതു-സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധികൾ ഏകീകരിക്കാൻ യുഎഇ കാബിനറ്റ് പുറപ്പെടുവിച്ച ഉത്തരവിന് അനുസൃതമായാണ് ഇതെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) പറഞ്ഞു.

ഇതനുസരിച്ച് സർക്കാർ വകുപ്പുകളിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും ദേശീയവും മതപരവുമായ പരിപാടികൾക്ക് ഒരുപോലെയായിരിക്കും അവധി ലഭിക്കുക.

സൗരയൂഥത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രിഗോറിയൻ പുതുവർഷത്തിൽ നിന്ന് വ്യത്യസ്തമായി, ഇസ്ലാമിക പുതുവത്സരം ചാന്ദ്ര വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമാണ് മുഹറം.

ശനി-ഞായർ ദിവസങ്ങളിൽ സാധാരണയായി അവധി ലഭിക്കുന്നവർക്ക് ന്യൂ ഇയർ അവധിയിൽ പുതുമയില്ലെങ്കിലും, സാധാരണയായി ശനിയാഴ്ചകളിൽ ജോലി ചെയ്യുന്നവർക്ക് ഇത് ആശ്വാസകരമായ അവധിയായിരിക്കും.

യു.എ.ഇ യിൽ അനുസ്മരണ ദിനവും യുഎഇ ദേശീയ ദിനവും വരുന്നത് ഡിസംബർ 1, 2, 3  ദിവസങ്ങളിലാണ്. ഇതിനോട് ചേർത്ത് ഡിസംബർ 4ന് ഞായറാഴ്ച കൂടി വരുന്നതോടെ നാല് ദിവസം തുടർച്ചയായ അവധി ലഭിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!