യു.എ.ഇ യിൽ പുതിയതായി മൂന്ന് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു

യു.എ.ഇ യിൽ പുതിയതായി മൂന്ന് പേർക്ക് കൂടി മങ്കിപോക്സ്  റിപ്പോർട്ട് ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

എല്ലാ ആരോഗ്യ സുരക്ഷാ നടപടികളും പാലിക്കാനും യാത്ര ചെയ്യുമ്പോഴും ഒത്തുകൂടുമ്പോഴും മുൻകരുതലുകൾ എടുക്കാനും അധികൃതർ ജനങ്ങളോടാവശ്യപ്പെട്ടു.

രോഗവ്യാപനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ പകർച്ചവ്യാധികൾക്കും ആരോഗ്യമേഖലയുടെ സന്നദ്ധത ഉറപ്പുവരുത്തുന്നതിനുള്ള നിരന്തരവും സൂക്ഷമതയോടെയുമുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. അതോടൊപ്പം രോഗം സ്ഥിരീകരിച്ചവരുടെ കോൺടാക്‌റ്റുകളെ കുറിച്ചുള്ള അന്വേഷണവും പരിശോധനയും ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. .

ആരോഗ്യ അധികാരികൾ പുറപ്പെടുവിക്കുന്ന സംഭവവികാസങ്ങളും നിർദ്ദേശങ്ങളും പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തിനുപകരം, രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ സ്വീകരിക്കാനും കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!