ഹഫർ അൽബാത്തിന് പിറകെ അൽ അഹ്സയിലും റോഡിൽ ഗർത്തം രൂപപ്പെട്ടു – വീഡിയോ

സൌദിയിൽ കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിലെ റോഡിൽ പൊടുന്നനെ ഗർത്തം രൂപപ്പെട്ടു. ഹുഫൂഫ് നഗരത്തിനടുത്ത് ശനിയാഴ്ചയാണ് മണ്ണിടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടത്.

ഹുഫൂഫിലെ ഐൻ മൂസയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് റോഡിലാണ് പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കുഴി രൂപപ്പെട്ടത്. ആ സമയത്ത് വാഹനങ്ങളോ കാൽ നടയാത്രക്കാരോ അത് വഴി സഞ്ചരിക്കാതിരുന്നതിനാൽ ആളപായമോ മറ്റു അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തെ തുടർന്ന് അൽ അഹ്‌സയിലെ സുരക്ഷാ അധികാരികളും സിവിൽ ഡിഫൻസും ഉടൻ തന്നെ പ്രദേശത്തേക്കുള്ള വാഹനങ്ങളെയും കാൽനടയാത്രക്കാരെയും തടയുകയും റോഡ് അടക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഹഫർ അൽബാത്തിനിലും പൊടുന്നനെ റോഡ് വിണ്ടു കീറുകയും മുഴകൾ രൂപപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് വിദഗ്ധരെത്തി റോഡ് കുഴിച്ച് പരിശോധന നടത്തി വരികയാണ്. ഇതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

 

അൽ അഹ്സയിൽ റോഡിലുണ്ടായ ഗർത്തം, വീഡിയോ:

 

 

 

 

Share
error: Content is protected !!