കരളലിയിപ്പിക്കുന്ന രംഗം; മനുഷ്യകടത്ത് സംഘം തട്ടികൊണ്ടുപോയ കൊച്ചു കുട്ടി 20 ദിവസങ്ങൾക്ക് ശേഷം അമ്മയെ കണ്ടുമുട്ടുന്നു – വീഡിയോ

മനുഷ്യകടത്ത് സംഘം തട്ടികൊണ്ടുപോയ കുട്ടിയെ അമ്മക്ക് തിരിച്ച് കിട്ടി. 20 ദിവസങ്ങൾക്ക് മുമ്പാണ് തുർക്കിയിൽ നിന്നും ഏകദേശം നാല് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ആണ് കുട്ടിയെ മനുഷ്യ കടത്ത് സംഘം തട്ടികൊണ്ടുപോയത്.

തുർക്കി ചാനലായ “ടിആർടി” യിൽ ജോലി ചെയ്യുന്ന അൽ-അജാരിമിൻ്റെ മകനെയാണ് തട്ടികൊണ്ട് പോയത്. അന്ന് മുതൽ ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു മാതാവിന്. മകൻ എവിടെയാണെന്നോ, ജീവിച്ചിരിപ്പുണ്ടോ, അപകടം സംഭവിച്ചോ എന്നൊന്നും അറിയാത്ത കറുത്ത ദിനങ്ങൾ. അവൻ്റെ ശബ്ദമെങ്കിലും ഒന്ന് കേൾക്കാനായി ആ മാതൃഹൃദയം തേങ്ങിയ ദിനങ്ങളെ ഓർക്കാൻ പോലും മാതാവിന് സാധിക്കുന്നില്ല.

തുർക്കി അധികൃതരുമായുള്ള നിരന്തര ആശയവിനിമയത്തിന് ശേഷം, തന്റെ മകൻ “അൽ-വലീദിനെ” ഒരു മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതയാും, അവർ രാജ്യാതിർത്തി കടന്ന് സിറിയൻ നഗരമായ ഇദ്‌ലിബിലേക്ക് കുട്ടിയെ മാറ്റിയതായും കണ്ടെത്തി. ഒരു പക്ഷേ കുട്ടിയെ അപായപ്പെടുത്താനും മരണം വരെ സംഭവിക്കാനും സാധ്യതയുള്ളതായും കണ്ടെത്തി.

ഏറെ പ്രയാസപ്പെട്ടാണെങ്കിലും തട്ടിക്കൊണ്ടുപോയവരുടെ ഐഡന്റിറ്റി തിരിച്ചറിയാനും തട്ടികൊണ്ടു പോയി പാർപ്പിച്ച സ്ഥലം കണ്ടെത്താനും തുർക്കി അധികൃതർക്ക് സാധിച്ചു.

ഒടുവിൽ മനുഷ്യ കടത്ത് സംഘത്തിൽ നിന്ന് കുട്ടിയെ മോചിപ്പിച്ച് സുരക്ഷിതമായി മാതാവിന് തിരിച്ച് നൽകി. കുട്ടിയെ കൊണ്ടുവരുന്നതും പ്രതീക്ഷിച്ച് തുർക്കി-സിറിയൻ അതിർത്തിയിൽ കാത്തുനിന്ന ദീർഘനിമിഷങ്ങൾ വളരെ ദുഷ്‌കരവും പരുഷവും ആയിരുന്നുവെന്നും അവ തന്റെ ഓർമയിൽ നിന്ന് എളുപ്പത്തിൽ മായ്‌ക്കാനാവില്ലെന്നും മാതാവ് പറഞ്ഞു.

20 ദിവസം കഴിച്ച് കൂട്ടിയ മനുഷ്യ കടത്ത് സംഘത്തിൻ്റെ കയ്യിൽ നിന്നും രക്ഷപ്പെട്ട ശേഷം മാതാവും നാല് വയസ്സ് മാത്രം പ്രായമുള്ള മകനും കണ്ടുമുട്ടുന്നതിൻ്റേയും സന്തോഷ പ്രകടനത്തിൻ്റേയും വീഡിയോ ജോർഡാൻ മീഡിയയായ അഹലം അൽ അജർമെഹ് പ്രസിദ്ധീകരിച്ചു. കണ്ണ് നനയിക്കുന്ന ആ വീഡിയോ അറബ് രാജ്യങ്ങളും കടന്ന് ലോകത്താകമാനം വൈറലായിരിക്കുകയാണ്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം

 

 

Share
error: Content is protected !!