ഇന്ത്യൻ പ്രവാസികൾ ഏറ്റവും കൂടുതൽ മരിക്കുന്നത് സൗദിയും യു.എ.ഇ യിലുമെന്ന് റിപ്പോർട്ട്

ബുദ്ധിമുട്ടുള്ള ജീവിതസാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് ധാരാളം കമ്പനികൾ പ്രവർത്തനം നിർത്തി. എന്നിരുന്നാലും, ഈ തൊഴിലാളികളിൽ എത്രപേർ മോശം തൊഴിൽ സാഹചര്യങ്ങൾക്ക് കീഴടങ്ങിയിട്ടുണ്ടാകുമെന്ന് അറിയില്ല. 2019-ൽ സൗദി അറേബ്യയിൽ തൊഴിലാളികളുടെ മരണസംഖ്യ 2,353 ആയിരുന്നു.

2020-ൽ യു.എ.ഇ യിൽ മരിച്ചത് 2,454 ഇന്ത്യൻ തൊഴിലാളികളാണ്. എന്നാൽ 2019 ൽ ഇത് 1,751 ആയിരുന്നു. അതേ സമയം 2021-ൽ മരണ സംഖ്യ 2,714 ആയി ഉയർന്നു.

അതുപോലെ വരാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഇന്ത്യൻ തൊഴിലാളികളുടെ ഒഴുക്ക് അനുഭവപ്പെടുന്ന ഖത്തറിൽ, 2021-ലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ മരിച്ചത്. 420 പേരാണ് ഖത്തറിൽ 2021 ൽ  മരിച്ചത്. എന്നാൽ ഖത്തറിൽ 2020ൽ 385 ഇന്ത്യൻ തൊഴിലാളികളും 2019ൽ 250 പേരുമായിരുന്നു മരിച്ചിരുന്നത്. 

2021-ൽ 352 ഇന്ത്യൻ തൊഴിലാളികളുടെ മരണവും 2020-19 വർഷങ്ങളിൽ 303, 211 തൊഴിലാളികളുടെ മരണവും ബഹ്‌റൈനിൽ കണ്ടു. 2021-ൽ കുവൈറ്റിൽ 1,201 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. ഇതിന് മുമ്പ് 2020-ൽ 1,279 ഇന്ത്യക്കാരും 2019-ൽ 707 ഇന്ത്യക്കാരുമായിരുന്നു മരിച്ചിരുന്നത്. 2021-ൽ ഒമാനിൽ 913 ഇന്ത്യൻ തൊഴിലാളികൾ മരിച്ചു, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.

യൂറോപ്യൻ രാജ്യങ്ങളിൽ ഇറ്റലിയിലും ജർമ്മനിയിലും ഇന്ത്യൻ തൊഴിലാളികൾ വൻതോതിൽ മരിച്ചിരുന്നു. 2021ൽ ഇറ്റലിയിൽ 304 ഇന്ത്യൻ തൊഴിലാളികളാണ് മരിച്ചത്. 2019-’21ലെ ഏറ്റവും ഉയർന്ന കണക്കാണിത്. 2019 മുതൽ 21 വരെയുള്ള കാലയളവിൽ യഥാക്രമം 64, 84, 103 ഇന്ത്യൻ തൊഴിലാളികളായിരുന്നു ജർമ്മനിയിൽ മരിച്ചത്.

അഫ്ഗാനിസ്ഥാനിൽ 2021 ൽ രണ്ട് ഇന്ത്യൻ തൊഴിലാളികളും 2020 ൽ എട്ട് പേരും 2019 ൽ ഒരാളും മരിച്ചതായും വെള്ളിയാഴ്ച കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!