സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യപിച്ചു. വിജയ ശതമാനം 94.40 ആണ്. ഇത്തവണ ആകെ 21,09,208 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്, അതിൽ 19,76,668 വിദ്യാർത്ഥികൾ വിജയിച്ചു.
തിരുവനന്തപുരമാണ് മുന്നിൽ. 99.68 ശതമാനമാണ് ജില്ലയിലെ വിജയം. ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്, 99.22 ശതമാനം. ചെന്നൈയാണ് മൂന്നാം സ്ഥാനത്ത് ( 98.97 ശതമാനം).
ഇത്തവണ ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് വിജയശതമാനത്തിൽ കൂടുതൽ. 95.21 ശതമാനമാണ് പെൺകുട്ടികളുടെ വിജയം. ആൺകുട്ടികളുടെ വിജയശതമാനം 93.80 ശതമാനമാണ്.
സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാ ഫലം പരിശോധിക്കേണ്ട വിധം
സിബിഎസ്ഇ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in അല്ലെങ്കിൽ cbseresults.nic.in എന്നീ സൈറ്റുകളിൽ നിന്ന് ഫലമറിയാം.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക